നാഷണൽ ഗെയിംസ് 2023-ന് യോഗ്യത നേടുന്ന ആദ്യ കേരളീയനായി നടൻ ബിബിൻ പെരുമ്പിള്ളി

ചെന്നൈയിലും പുതുകോട്ടയിലും നടന്ന മത്സരങ്ങളിൽ വിജയിച്ചാണ് ബിബിൻ യോഗ്യത നേടിയത്

അഭിനയത്തിൽ മാത്രമല്ല ഷൂട്ടിംഗിലും താരമാണെന്നു തെളിയിച്ച് നടൻ ബിബിൻ പെരുമ്പിള്ളി. നാഷണൽ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യ നടത്തുന്ന ട്രാപ്പ് ഷൂട്ടിംഗ്, നാഷണൽ ഗെയിംസ്, 2023-ന് യോഗ്യത നേടുന്ന ആദ്യ കേരളീയനായി മാറിയിരിക്കുകയാണ് ബിബിൻ.

read also: ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയെ അഭിപ്രായ സ്വാതന്ത്ര്യമെന്ന് വെള്ളപൂശുന്നു: കെ സി വേണുഗോപാലിനെതിരെ കെ സുരേന്ദ്രൻ

ചെന്നൈയിലും പുതുകോട്ടയിലും നടന്ന മത്സരങ്ങളിൽ വിജയിച്ചാണ് ബിബിൻ യോഗ്യത നേടിയത്. സെക്കന്റ് ഷോ, കൂതറ, ഉസ്താദ് ഹോട്ടൽ, തീവണ്ടി,കുറുപ്പ് , വിചിത്രം, വരനെ ആവശ്യമുണ്ട്, അടി, കിംഗ്‌ ഓഫ് കൊത്ത തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച ബിബിൻ പെരുമ്പിള്ളി ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസിന്റെ പങ്കാളിയുമാണ്.

Share
Leave a Comment