Latest NewsKeralaNews

ഓണത്തിന് മുന്നോടിയായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഇല്ലം നിറ ചടങ്ങുകള്‍ കെങ്കേമമായി നടന്നു

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഇല്ലം നിറ ചടങ്ങുകള്‍ കെങ്കേമമായി നടന്നു. 1200 ഓളം കതിര്‍ക്കറ്റകളാണ് ഇല്ലം നിറയ്ക്കുന്നതിന് വേണ്ടി ഇത്തവണ ഗുരുവായൂരപ്പന്റെ നടയില്‍ എത്തിച്ചത്.

Read Also: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി, കേന്ദ്രത്തെ പഴിചാരി പിണറായി സര്‍ക്കാര്‍: നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു

ഇല്ലം നിറ ചടങ്ങിനോടനുബന്ധിച്ച് ക്ഷേത്രത്തില്‍ മണിക്കൂറുകളോളം ദര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. കാര്‍ഷിക സമൃദ്ധിയുടെ വരവറിയിച്ച് നടത്തുന്നതാണ് ഇല്ലം നിറ ചടങ്ങ്. ഇതിനായി പാരമ്പര്യ അവകാശികളായ മനയത്ത്, അഴീക്കല്‍ കുടുംബങ്ങളിലെ അംഗങ്ങളും ഭക്തരും ചേര്‍ന്ന് 1200-ല്‍ ഏറെ കതിര്‍ക്കറ്റകളാണ് ഗുരുവായൂരപ്പന് സമര്‍പ്പിച്ചത്.

ക്ഷേത്രം പ്രദക്ഷിണം വെച്ച് ശ്രീകോവിലിന് മുന്നിലെ മണ്ഡപത്തില്‍ വരിയായി കതിര്‍ക്കറ്റകള്‍ സമര്‍പ്പിച്ചു. ക്ഷേത്രം മേല്‍ശാന്തി സര്‍വ്വഐശ്വര്യ പൂജയും, ലക്ഷ്മി പൂജയും നടത്തി.  ഒരുപിടി കതിരുകള്‍ പട്ടില്‍ പൊതിഞ്ഞ് ഗുരുവായൂരപ്പന്റെ പാദങ്ങളില്‍ സമര്‍പ്പിച്ച് ശ്രീലകത്ത് ചാര്‍ത്തി. പൂജിച്ച കതിര്‍ക്കറ്റകള്‍ ഭക്തര്‍ക്ക് പ്രസാദമായി നല്‍കിയതോടെ ചടങ്ങുകള്‍ക്ക് സമാപനമായി. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കൂടുതല്‍ കതിര്‍ക്കറ്റകള്‍ ഇപ്രാവശ്യം ചടങ്ങിനായി ഭഗവാന്റെ തിരുനടയിലെത്തിച്ചു. ബുധനാഴ്ചയാണ് തൃപ്പുത്തരി ചടങ്ങ് നടക്കുക. കൊയ്തെടുത്ത നെല്ലുകൊണ്ട് പായസമുണ്ടാക്കി ഭഗവാന് നിവേദിക്കുന്നതാണ് തൃപ്പുത്തരി ചടങ്ങ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button