
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ നികുതിവെട്ടിപ്പ് നടത്തിയെന്ന മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ പരാതിയില്‍ അന്വേഷണം നടത്താന്‍ ജിഎസ്ടി കമ്മീഷണറേറ്റിന് നിര്‍ദ്ദേശം നല്‍കി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. ബെംഗളൂരു ആസ്ഥാനമായുള്ള വീണയുടെ എക്‌സാലോജിക്ക് കമ്പനി, വിവാദ കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലിന് നല്‍കിയ സേവനത്തില്‍ നിന്ന് ലഭിച്ച പണത്തില്‍ നിന്ന് അടയ്‌ക്കേണ്ട ഇന്റഗ്രേറ്റഡ് ജിഎസ്ടി തുകയായ 30.96 ലക്ഷം രൂപ അടച്ചിട്ടില്ലെന്നാണ് കുഴല്‍നാടന്‍ ആരോപിച്ചത്. ഈ പരാതിയാണ് ‘പരിശോധിക്കുക’ എന്ന കുറിപ്പോടെ മന്ത്രി നികുതി സെക്രട്ടറിക്ക് കൈമാറിയത്.
Read Also: തിരുവല്ലം ടോൾ നിരക്ക് വർധന ഒഴിവാക്കണം: കേന്ദ്ര ഗതാഗത മന്ത്രിയ്ക്ക് കത്തയച്ച് ആന്റണി രാജു
സിഎംആര്‍എല്ലില്‍ നിന്ന് 1.72 കോടി രൂപ കൈപ്പറ്റിയത് കൂടാതെ മുന്‍ വര്‍ഷങ്ങളില്‍ 81.48 ലക്ഷം രൂപ വേറെയും വാങ്ങിയതായി രേഖകളുണ്ടെന്നായിരുന്നു കുഴല്‍നാടന്റെ ആരോപണം.
1.72 കോടി രൂപ സേവനത്തിനായി നല്‍കിയതാണെങ്കില്‍ അതിന്റെ 18 ശതമാനം തുകയായ 30.96 ലക്ഷം രൂപ ജിഎസ്ടി അടയ്‌ക്കേണ്ടതാണെന്നും ഇതിനുള്ള രേഖ ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്നും കുഴല്‍നാടന്‍ പറഞ്ഞിരുന്നു.
Post Your Comments