അത്തം പിറന്നതോടെ പതിവ് തെറ്റിക്കാതെ ഇത്തവണയും സംസ്ഥാനത്തെ പൂവ് വിപണികൾ സജീവമായിരിക്കുകയാണ്. പല വർണ്ണങ്ങളിലുള്ള പൂവുകളാണ് ഇക്കുറി വിപണിയിൽ ഇടം നേടിയിരിക്കുന്നത്. ഓണത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കേരളത്തിലെ മാർക്കറ്റുകളിലേക്ക് തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നും പൂവ് എത്തിത്തുടങ്ങിയിട്ടുണ്ട്. ഓണത്തിന് മലയാളികൾക്ക് ഒഴിച്ചുകൂടാൻ പറ്റാത്തതാണ് പൂവുകൾ. അതിനാൽ, മുൻ വർഷത്തേക്കാൾ മെച്ചപ്പെട്ട വിൽപ്പന തന്നെ തവണ ഉണ്ടായേക്കുമെന്നാണ് കച്ചവടക്കാരുടെ പ്രതീക്ഷ.
സംസ്ഥാനത്തെ പ്രധാന മാർക്കറ്റുകളിൽ എല്ലാം പൂവ് വണ്ടികൾ എത്തിത്തുടങ്ങിയിട്ടുണ്ട്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇക്കുറി പൂവിന് താരതമ്യേന വില കുറവാണ്. എന്നാൽ, ഓണം അടുത്ത് എത്തുന്നതോടെ വില ഉയരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഇന്നത്തെ വിലയാവില്ല നാളത്തെ വില. ചിങ്ങ മാസത്തിലെ അത്തം നാൾ മുതൽ തിരുവോണം നാൾ വരെ പൂക്കളം ഒരുക്കാറുണ്ട്. അത്തം നാളിൽ ഒരു പൂവും പത്താം ദിവസമായ തിരുവോണം എത്തുമ്പോഴേക്കും പത്ത് നിറത്തിലുള്ള പൂക്കളും ഉണ്ടാകും.
Post Your Comments