കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മാസപ്പടി സജീവ ചർച്ചയാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർക്കാരിന്റെ പരാജയവും അഴിമതിയും ആണ് പുതുപ്പള്ളിയിൽ ഉന്നയിക്കാൻ പോകുന്നതെന്നും സർക്കാരിനെതിരായ കുറ്റപത്രം അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also: ശ്രീ നാരായണ ഗുരു: അധസ്ഥിതരുടെ അവകാശങ്ങൾക്കായി പോരാടിയ ജാതി വിരുദ്ധ സാമൂഹ്യ പരിഷ്കർത്താവ്
മുഖ്യമന്ത്രിക്കെതിരെ അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തു. അഴിമതി ആരോപണങ്ങളോട് പ്രതികരിക്കാതെ ഓടിയൊളിക്കുകയാണ് മുഖ്യമന്ത്രി. ഇത് ശരിയാണോയെന്ന് അദ്ദേഹം ചോദിക്കുന്നു. എം വി ഗോവിന്ദൻ അല്ല മാസപ്പടിയിൽ മറുപടി പറയേണ്ടത്. ആകാശവാണിയായി പ്രവർത്തിക്കുകയാണ് മുഖ്യമന്ത്രിയെന്നും വി ഡി സതീശൻ വ്യക്തമാക്കി.
മാത്യു കുഴൽനാടനെതിരായ കേസ് നീക്കം നിയമപരമായി നേരിടും. പ്രതിയാകേണ്ടവർക്ക് എതിരെ കേസ് ഇല്ല. ആരോപണം ഉന്നയിക്കുന്നവർക്ക് എതിരെ കേസ്. പിണറായി മോദിക്ക് പഠിക്കുകയാണ്. മാത്യു ഒറ്റക്കല്ല. ആര് വേണമെങ്കിലും അന്വേഷിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: രാത്രി വീട്ടിൽ അച്ഛനും മകനും തമ്മിൽ തർക്കം: പിന്നാലെ രാവിലെ അച്ഛന് മരിച്ച നിലയില്‍, മകനെ കാണാനില്ല
Post Your Comments