അത്ഭുത ശക്തിയുള്ള കൃഷ്ണ പ്രീതികരങ്ങളായ മന്ത്രങ്ങള്‍ ആണ് ഗോപാല മന്ത്രങ്ങള്‍. എട്ട് ഗോപാല മന്ത്രങ്ങള്‍ക്കും അവയുടെതായ ശക്തിയും ഫല പ്രാപ്തിയും ഉണ്ട്.
ഗോപാല മന്ത്രങ്ങളും ജപ ഫലങ്ങളും.
1. ആയുര്‍ ഗോപാലം
‘ദേവകീ സുത ഗോവിന്ദ:
വാസുദേവോ ജഗല്‍പ്പതേ
ദേഹി മേ ശരണം കൃഷ്ണ:
ത്വാമഹം ശരണം ഗത:’
ദേവകിയുടെയും വസുദേവരുടെയും പുത്രനും ജഗത്പതിയുമായ അല്ലയോ ഗോവിന്ദാ/ കൃഷ്ണ! ഞാന്‍ അങ്ങയെ ശരണം പ്രാപിച്ചിരിക്കുന്നു. എനിക്ക് ശരണം നല്‍കിയാലും.
ഫലം: ദീര്‍ഘായുസ്
2. സന്താന ഗോപാലം
‘ദേവകീ സുത ഗോവിന്ദ:
വാസുദേവോ ജഗല്‍പ്പതേ
ദേഹി മേ തനയം കൃഷ്ണ:
ത്വാമഹം ശരണം ഗത:’
ദേവകിയുടെയും വസുദേവരുടെയും പുത്രനും ജഗത്പതിയുമായ അല്ലയോ ഗോവിന്ദാ/ കൃഷ്ണ! ഞാന്‍ അങ്ങയെ ശരണം പ്രാപിച്ചിരിക്കുന്നു. എനിക്ക് പുത്രനെ നല്‍കിയാലും.
ഫലം: സന്താന ലബ്ധി
3. രാജ ഗോപാലം
‘കൃഷ്ണ കൃഷ്ണ! മഹായോഗിന്‍
ഭക്താനാമഭയം കര
ഗോവിന്ദ: പരമാനന്ദ:
സര്‍വ്വം മേ വശമാനയ’
മഹായോഗിയും ഭക്തന്മാര്‍ക്ക് അഭയം നല്‍കുന്നവനും ഗോവിന്ദനും പരമാനന്ദ രൂപിയുമായ അല്ലയോ കൃഷ്ണാ! എല്ലാം എനിക്ക് അധീനമാകട്ടെ.
ഫലം: സമ്പല്‍ സമൃദ്ധി, വശ്യം
4. ദശാക്ഷരീ ഗോപാലം
‘ഗോപീ ജനവല്ലഭായ സ്വാഹ’
ഗോപീ ജനങ്ങളുടെ നാഥനായി കൊണ്ട് സമര്‍പ്പണം.
ഫലം: അഭീക്ഷ്ട സിദ്ധി.
5. വിദ്യാ ഗോപാലം
‘കൃഷ്ണ കൃഷ്ണ! ഹരേ കൃഷ്ണ
സര്‍വജ്ഞത്വം പ്രസീദ മേ
രമാ രമണ വിശ്വേശ :
വിദ്യാമാശു പ്രയച്ഛ മേ’
ലക്ഷ്മീപതിയും ലോകനാഥനും സര്‍വജ്ഞനുമായ അല്ലയോ കൃഷ്ണാ എനിക്ക് വേഗത്തില്‍ വിദ്യ നല്‍കിയാലും.
ഫലം : വിദ്യാലാഭം
6. ഹയഗ്രീവ ഗോപാലം
‘ഉദ്ഗിരല്‍ പ്രണവോല്‍ഗീഥ
സര്‍വ വാഗീശ്വരേശ്വര
സര്‍വ വേദമയ: ചിന്ത്യ:
സര്‍വ്വം ബോധയ ബോധയ’
പ്രണവത്തെ ഉദ്ഗീഥനം ചെയ്തു കൊണ്ടിരിക്കുന്ന ഭഗവാനേ! എല്ലാ അറിവുകളുടെയും അധിപതിയായവനേ ! എല്ലാ വേദങ്ങളുടെയും സാരമായവനേ! എല്ലാം എനിക്ക് ബോധിപ്പിച്ചു / മനസ്സിലാക്കിത്തന്നാലും .
ഫലം: സര്‍വ ജ്ഞാന ലബ്ധി
7. മഹാബല ഗോപാലം
‘നമോ വിഷ്ണവേ സുരപതയെ
മഹാ ബലായ സ്വാഹ’
സുരപതിയും മഹാബല ശാലിയും ദേവ രാജാവുമായ വിഷ്ണുവിനായിക്കൊണ്ട് സമര്‍പ്പണം.
ഫലം : ശക്തിവര്‍ധന
8. ദ്വാദശാക്ഷര ഗോപാലം
‘ഓം നമോ ഭഗവതേ
വാസുദേവായ’
ഭഗവാനായ ശ്രീ കൃഷ്ണനായി കൊണ്ട് നമസ്‌കാരം.
ഫലം: ധര്‍മ,അര്‍ത്ഥ,കാമ,മോക്ഷ പുരുഷാര്‍ത്ഥ ലബ്ദി.
ഏതു ഗോപാലമന്ത്രവും 41 തവണ വീതം ജപിക്കുന്നവര്‍ക്ക് ഫലപ്രാപ്തിയും ശ്രീകൃഷ്ണ കടാക്ഷവും ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
Leave a Comment