ആഴ്ചയുടെ അവസാന ദിനമായ ഇന്ന് നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. നേരിയ നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും, പിന്നീട് ചാഞ്ചാട്ടങ്ങൾക്ക് വിധേയമാകുകയായിരുന്നു. ബിഎസ്ഇ സെൻസെക്സ് 365.53 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 65,322.65-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 114.80 പോയിന്റ് നഷ്ടത്തിൽ 19,428.30-ലാണ് വ്യാപാരം അവസാനിപ്പിച്ചത്. തുടർച്ചയായ മൂന്നാം ആഴ്ചയാണ് ഇന്ത്യൻ ഓഹരി സൂചികകൾ നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിക്കുന്നത്.
റിസർവ് ബാങ്ക് റിപ്പോ നിരക്ക് നിലനിർത്തിയത് ആശ്വാസം പകർന്നെങ്കിലും, ആഗോളവിപണി കലുഷിതമായിരുന്നു. നിഫ്റ്റി മിഡ്ക്യാപ് 0.45 ശതമാനവും, സ്മോൾക്യാപ് 0.18 ശതമാനവും നഷ്ടത്തിലാണ്. ഇൻഡസ്ഇൻഡ് ബാങ്ക്, എൻടിപിസി, ബജാജ് ഫിനാൻസ്, സൺ ഫാർമ, എച്ച്.യു.എൽ തുടങ്ങിയവയുടെ ഓഹരികൾക്ക് നഷ്ടം നേരിട്ടു. എച്ച്.സി.എൽ ടെക്, പവർഗ്രിഡ്, ടൈറ്റൻ, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയവയാണ് നേട്ടം കുറിച്ചത്.
Also Read: പെൺ സുഹൃത്തിനെ ലോഡ്ജിലെത്തിച്ച് സ്വർണമാല മോഷ്ടിച്ചു: യുവാവ് അറസ്റ്റിൽ
Post Your Comments