ആഴക്കടലിലെ പര്യവേഷണങ്ങൾക്ക് തുടക്കമിടാൻ ഒരുങ്ങി ഇന്ത്യ. ആഴക്കടലിലെ നിഗൂഢതകൾ തേടിയുള്ള ഇന്ത്യയുടെ ആദ്യ മനുഷ്യ ദൗത്യമായ ‘സമുദ്രയാൻ’ പദ്ധതിക്കാണ് രൂപം നൽകിയിരിക്കുന്നത്. 2026 ഓടെ സമുദ്രയാൻ പദ്ധതി യാഥാർത്ഥ്യമാകും. ഇത് സംബന്ധിച്ച വിവരങ്ങൾ കേന്ദ്രമന്ത്രി കിരൺ റിജിജു അറിയിച്ചു. ആഴക്കടൽ ദൗത്യത്തിന് ‘മത്സ്യ 6000’ എന്ന സബ്മേഴ്സിബിൾ വാഹനമാണ് ഉപയോഗിക്കുക. ഈ ദൗത്യത്തിനായി മൂന്ന് പേരെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ഈ മൂന്ന് പേരെയും 6000 മീറ്റർ താഴ്ചയിലേക്ക് അയക്കുന്നതാണ്.
ആഴക്കടൽ വിഭവങ്ങളെ കുറിച്ചും, ജൈവവൈവിധ്യങ്ങളെ കുറിച്ചും പഠിക്കാനാണ് സമുദ്രയാൻ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം, ആഴക്കടലിലെ ആവാസവ്യവസ്ഥയ്ക്ക് തടസം സൃഷ്ടിക്കാത്ത തരത്തിലാണ് പഠനം നടത്തുകയെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. അഞ്ച് വർഷത്തേക്ക് 4,077 കോടി രൂപയാണ് പദ്ധതിയുടെ ചെലവ് കണക്കാക്കുന്നത്. ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഓഷ്യൻ ടെക്നോളജിയാണ് മത്സ്യ 600 എന്ന സബ്മേഴ്സിബിൾ വാഹനം രൂപകൽപ്പന ചെയ്തതും, വികസിപ്പിച്ചെടുത്തതും.
Also Read: ലോക ശ്രദ്ധ ആകർഷിച്ച് രാജ്യത്തെ കാർബൺ രഹിത വിമാനത്താവളങ്ങൾ, പട്ടികയിൽ കേരളത്തിലെ മൂന്നിടങ്ങൾ
Post Your Comments