KannurNattuvarthaLatest NewsKeralaNews

സിപിഎം പ്രവർത്തകൻ ‌അജയൻ വധക്കേസ്: ഏഴ് പ്രതികളെ വെറുതെ വിട്ടു

കണ്ണൂർ: സിപിഎം അനുഭാവിയായിരുന്ന പാനൂർ പറമ്പത്ത് അജയനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഏഴ് പ്രതികളെ വെറുതെ വിട്ടു. പ്രതികളായ ആർഎസ്എസ് പ്രവർത്തകരെ തലശേരി അഡീഷണൽ സെഷൻസ് കോടതിയാണ് വെറുതെവിട്ടത്. മനോജ്, ഷിജിത്ത്, ജിജേഷ്, വിനീഷ്, സജിത്ത്, പിഎൻ മോഹനൻ, പ്രജു എന്നിവരെയാണ് വെറുതെ വിട്ടത്. 14 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധി വന്നത്.

2009 മാർച്ച്‌ 11നാണ് സിപിഎം അനുഭാവിയായ അജയൻ കൊല്ലപ്പെട്ടത്. അജയന്റെ കടയിലേക്ക് അതിക്രമിച്ച് കയറിയ സംഘം ഇയാളെ വെട്ടുകയായിരുന്നു. വെട്ടേറ്റ അജയൻ പ്രാണരക്ഷാർത്ഥം അടുത്തുള്ള കുമാരൻ എന്നയാളുടെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും അക്രമി സംഘം പിന്നാലെയെത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

‘നമുക്ക് വേണ്ടപ്പെട്ട അടിമകളെകൊണ്ട് അവാർഡുകൾ പ്രഖാപിച്ചതുപോലെ നമ്മുടെ കാര്യസ്ഥൻമാർ നമുക്ക് എതിരെ അന്വേഷണം നടത്തുന്നു’

കേസിലെ ഒൻപത് പ്രതികളിൽ ഒരാൾ വിചാരണക്കിടെ കൊല്ലപ്പെട്ടിരുന്നു. മറ്റൊരാൾ ആത്മഹത്യ ചെയ്തു. കേസിലെ ഏഴാം പ്രതി യേശു എന്നറിയപ്പെട്ടിരുന്ന കെ സി രാജേഷിനെ 2010 ൽ സിപിഎം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഈ കേസ് വിചാരണ ഘട്ടത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button