എടിഎം കാർഡുപയോഗിച്ച് പണമെടുത്തു: കർണാടക പൊലീസ് കേരള പൊലീസിന്റെ കസ്റ്റഡിയില്‍, സംഭവമിങ്ങനെ

കൊച്ചി: കേരളത്തില്‍ എത്തിയ കർണാടക പൊലീസ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്ത് കേരള പൊലീസ്. വിജയ്കുമാർ, ശിവണ്ണ, സന്ദേഷ എന്നിവരെയാണ് കേരള പൊലീസ് കസ്റ്റഡിയിലെടുത്തത്. കളമശ്ശേരി പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കർണാടക വൈറ്റ് ഫോർട്ട് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണിവർ.

പ്രതിയെ പിടികൂടാൻ വന്ന കർണാടക പൊലീസ് സംഘം പ്രതിയുടെ എടിഎം കാർഡ് ഉപയോഗിച്ച് പണം എടുത്തുവെന്ന ബന്ധുക്കളുടെ പരാതിയിലാണ് നടപടി. ഇവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. കേസെടുക്കുന്നതിലേക്ക് പൊലീസ് നീങ്ങിയേക്കുമെന്നാണ് സൂചന.

കർണാടകയിലെ വൈറ്റ്‌ഫോർട്ട് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് അന്വേഷിക്കുന്നതിനായാണ് ഇവർ കേരളത്തിലെത്തിയത്. തുടർന്ന് പ്രതികളുമായി മടങ്ങവേയാണ് പ്രതികളുടെ ബന്ധുക്കളുടെ പരാതിയിൽ കസ്റ്റഡിയിലാകുന്നത്.

Share
Leave a Comment