Latest NewsIndiaNews

നൂഹിൽ ബജ്‌റംഗ് ദൾ പ്രവർത്തകനെ വെടിവെച്ച ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തി, ദൃക്‌സാക്ഷി വിവരണം

നൂഹ്: ഹരിയാനയിൽ അരങ്ങേറുന്ന വർഗീയ സംഘർഷത്തിൽ ഇതുവരെ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ അഭിഷേക് രാജ്പുത് എന്ന ബജ്‌റംഗ്ദൾ പ്രവർത്തകനും ഉൾപ്പെടുന്നതായി റിപ്പോർട്ട്. അഭിഷേകിനെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം, മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കഴുത്ത് മുറിക്കുകയും തല കല്ലുകൊണ്ട് തകർക്കുകയും ചെയ്തുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. മേവാത്തിലെ ഹതിൻ പ്രദേശത്ത് താമസിക്കുന്ന ഭരത് ഭൂഷൺ എന്നയാളാണ് അഭിഷേകിനെ കൊലപ്പെടുത്തിയതെങ്ങനെയെന്ന് ഒരു മാധ്യമത്തോട് വെളിപ്പെടുത്തിയത്.

സംഭവ ദിവസം പാനിപ്പത്തിൽ നിന്ന് നൽഹദ് ക്ഷേത്രത്തിൽ വെള്ളം അർപ്പിക്കാൻ എത്തിയതായിരുന്നു അഭിഷേക്. ഇതിനിടെ ഒരുകൂട്ടം ആളുകൾ അഭിഷേകിനെ ആക്രമിച്ചു. കലാപകാരികൾ ആദ്യം അഭിഷേകിനെ വെടിവെച്ച് കൊല്ലുകയും പിന്നീട് കഴുത്തറുക്കുകയുമായിരുന്നുവെന്ന് ഭരത് ഭൂഷൺ പറയുന്നു. മൃതദേഹം ഏറ്റുവാങ്ങാൻ അഭിഷേകിന്റെ കുടുംബം നൂഹിൽ എത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിനിടെ ക്ഷേത്രപരിസരത്ത് ചുറ്റുമിരുന്നവർക്ക് നേരെ കലാപാലാരികൾ വെടിയുതിർക്കുകയായിരുന്നു. 14 വയസ്സുള്ള ആൺകുട്ടിയും ഇക്കൂട്ടത്തിൽ ഉണ്ടെന്നാണ് ദൃക്‌സാക്ഷി വിവരണം. അഭിഷേകിനൊപ്പം നൂറോളം ഭക്തർ നൽഹാദ് ക്ഷേത്രത്തിൽ പൂജയ്ക്കായി എത്തിയിരുന്നു. ഹരിയാന പോലീസ് ഡിഎസ്പിയും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയെങ്കിലും സംഘർഷം തടയാനായില്ല.

സ്ത്രീകളെ ക്ഷേത്രത്തിലെ സുരക്ഷിത സ്ഥാനത്തേക്ക് ഉടൻ തന്നെ മാറ്റി. ഇതോടെയാണ് അക്രമികൾ വെടിയുതിർത്തത്. അഭിഷേകിന്റെ അരയിലാണ് വെടിയേറ്റത്. മറ്റുളളവർ ചേർന്ന് അഭിഷേകിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും അയാളുടെ ബോധം പോയി. ബജ്‌റംഗ് ദൾ ബ്ലോക്ക് കൺവീനർ കൂടിയായ അഭിഷേക് കാർ മെക്കാനിക്കായാണ് ജോലി ചെയ്യുന്നത്. അഭിഷേകിന്റെ സഹോദരൻ ഫാക്ടറിയിൽ ജീവനക്കാരനാണ്.

shortlink

Post Your Comments


Back to top button