നടി മാളവികയുടെ വീട്ടിൽ മോഷണം

പാലക്കാട്: നടി മാളവികയുടെ വീട്ടിൽ മോഷണം. പാലക്കാട് ഞാങ്ങാട്ടിരിയിലെ വീട്ടിലാണ് മോഷണം നടന്നത്. ഒന്നര ലക്ഷം രൂപ വില വരുന്ന വാച്ച് ഉൾപ്പെടെ വിലപിടിപ്പുള്ള സാധനങ്ങൾ നഷ്ടപ്പെട്ടുവെന്നാണ് വിവരം. കള്ളന്റെ ദൃശ്യങ്ങൾ തൊട്ടടുത്ത വീട്ടിലെ സിസിടിവിയിൽ പതിഞ്ഞു. ഇത് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

Read Also: ദുര്‍മന്ത്രവാദം നടത്തി, ആ‍ര്‍ത്തവ രക്തം കുടിപ്പിച്ചു, നടിയ്‌ക്കെതിരെയുള്ള ആരോപണങ്ങളില്‍ ഉറച്ച്‌ മുന്‍കാമുകന്‍

മോഷണം നടക്കുന്ന സമയം മാളവികയും കുടുംബവും വീട്ടിലില്ലായിരുന്നു. രാവിലെ ജോലിക്കാരി എത്തി വീട് തുറന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. കിടപ്പുമുറിയിലെയും അടുക്കളയിലെയും സാധനങ്ങൾ വലിച്ചുവാരി ഇട്ട നിലയിലായിരുന്നു. വീട്ടിൽ പണമോ സ്വർണ്ണമോ ഉണ്ടായിരുന്നില്ല. ഡോഗ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടാവ് വീട് കുത്തിത്തുറക്കാൻ ഉപയോഗിച്ച ഇരുമ്പ് ദണ്ഡും, ഉളിയും വീടിന്റെ പരിസരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഇരുമ്പ് ദണ്ഡ് സമീപത്തെ ഹോളോ ബ്രിക്‌സ് കടയിൽ നിന്നും മോഷ്ടിച്ചതാണെന്ന് അന്വേഷണ സംഘം കണ്ടെത്തി.

Read Also: രഞ്ജിത്തിനെ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കാൻ സർക്കാർ ഇടപെടണം: ഇല്ലെങ്കിൽ തെളിവുകളുമായി കോടതിയിലേക്ക്: വിനയൻ

Share
Leave a Comment