ആലുവയിലെ അ‌ഞ്ച് വയസുകാരിയുടെ കൊലപാതകം: പ്രതി അസ്ഫാക്കിന്റെ തിരിച്ചറിയൽ പരേഡ് പൂർത്തിയായി

ആലുവ: ആലുവയിൽ അഞ്ചു വയസുകാരിയുടെ കൊലപാതകത്തില്‍ പ്രതി അസ്ഫാക്കിന്റെ തിരിച്ചറിയല്‍ പരേഡ് പൂര്‍ത്തിയായി. മൂന്നു സാക്ഷികളാണ് തിരിച്ചറില്‍ പരേഡില്‍ എത്തിയത്. മൂന്നൂ സാക്ഷികളും പ്രതിയെ തിരിച്ചറിഞ്ഞു. ആലുവ സബ്ജയിലില്‍ വച്ച് മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് തിരിച്ചറിയല്‍ പരേഡ് നടന്നത്.

പ്രതിക്ക് കടുത്ത ശിക്ഷ ലഭിക്കണമെന്ന് പ്രധാന സാക്ഷി താജുദീന്‍ പറഞ്ഞു. സിഐടിയു തൊഴിലാളിയായ താജുദീനാണ് മാര്‍ക്കറ്റിലേക്ക് പ്രതി കുട്ടിയെ കൊണ്ടു പോകുന്നത് കണ്ടത്. പ്രതി കുട്ടിയുമായി ബസില്‍ കയറിയപ്പോള്‍ ബസിലുണ്ടായിരുന്ന യാത്രക്കാരി സുസ്മിത, കണ്ടക്ടര്‍ സന്തോഷ് എന്നിവരാണ് മറ്റു രണ്ട് സാക്ഷികള്‍. തിരിച്ചറിയല്‍ പരേഡിന് ശേഷം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസ് തീരുമാനം.

പ്രതിക്കെതിരെ കൊലപാതകം, പോക്‌സോ, തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ആകെ 9 വകുപ്പുകള്‍ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്

Share
Leave a Comment