ഫോണിൽ വിളിച്ച് വധഭീഷണി: പരാതിയുമായി സുരാജ് വെഞ്ഞാറമൂട്

എറണാകുളം: ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കുവെന്ന് പരാതി നൽകി നടൻ സുരാജ് വെഞ്ഞാറമൂട്. ഓരോ മിനിറ്റും പേഴ്സണൽ നമ്പറിൽ വിളിച്ച് നിരവധി പേർ വധഭീഷണി മുഴക്കുന്നുവെന്നാണ് സുരാജ് വെഞ്ഞാറമൂട് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നത്. എറണാകുളം കാക്കനാട് സൈബർ പോലീസ് സ്റ്റേഷനിലാണ് സുരാജ് പരാതി നൽകിയത്.

Read Also: ഇന്‍സ്റ്റഗ്രാം വഴി പരിചയം, ആത്മഹത്യാ ഭീഷണി മുഴക്കി പത്താം ക്ലാസുകാരിയെ പീഡിപ്പിച്ചു: പ്രതിക്ക് 40 വർഷം തടവ്

കഴിഞ്ഞ ദിവസങ്ങളിലായി ആയിരത്തിലേറെ കോളുകളാണ് താരത്തിന് ലഭിച്ചത്. കോളുകളുടെ എണ്ണം വർദ്ധിച്ചതോടെ ഫോൺ സ്വിച്ച് ഓഫ് ചെയ്തുവെന്നും സൈബർ ആക്രമണത്തെ തുടർന്ന് ഫോൺ ഓൺ ചെയ്യാൻ പറ്റാത്ത അവസ്ഥയാണെന്നും സുരാജ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

മണിപ്പുർ സംഭവത്തിൽ പ്രതികരിച്ച താൻ എന്തുകൊണ്ട് ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ മരണത്തിൽ പ്രതികരിക്കുന്നില്ലെന്നു ചോദിച്ചാണ് സൈബർ ആക്രമണം നടത്തുന്നതെന്നും പരാതിയിൽ വിശദമാക്കിയിട്ടുണ്ട്.

Read Also: സഹകരണ സൊസൈറ്റി ജീവനക്കാരിയെ ജോലിസ്ഥലത്തെ മുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി

Share
Leave a Comment