കൊച്ചി: മോഹൻലാലിന്റെ ‘ആറാട്ട്’ എന്ന സിനിമയുടെ അഭിപ്രായം പറഞ്ഞ് വൈറലായ സന്തോഷ് വർക്കിയെ കൊണ്ട് മാപ്പ് പറയിപ്പിച്ച് ബാല. തന്റെ വീട്ടിൽ വിളിച്ചുവരുത്തിയാണ് സന്തോഷ് വർക്കിയെ കൊണ്ട് ബാല മാപ്പ് പറയിപ്പിച്ചത്. അഭിനേതാക്കളുടെ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് മോശമായി സംസാരിച്ചതിന്റെ പേരിലാണ് സന്തോഷ് വർക്കിയെ കൊണ്ട് മാപ്പ് പറയിപ്പിച്ചിരിക്കുന്നത്. മോഹൻലാൽ അടക്കമുള്ള താരങ്ങളെ കുറിച്ച് സന്തോഷ് വർക്കി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിലാണ് മാപ്പ് പറച്ചിൽ.
മോഹൻലാലിനോടും ഭാര്യ സുചിത്രയോടും മാപ്പ് പറയാൻ ബാല സന്തോഷിനോട് ആവശ്യപ്പെട്ടു. മാത്രമല്ല മലയാളത്തിലെ രു നടിയെ കുറിച്ച് ബോഡി ഷെയ്മിങ് നടത്തിയതിനും ബാല സന്തോഷിനെ കൊണ്ട് മാപ്പ് പറയിപ്പിക്കുന്നുണ്ട്. സ്വന്തം വീട്ടിലുള്ള ആളിനാണ് ഈ അനുഭവമെങ്കിൽ വെറുതെ ഇരിക്കുമോയെന്നും ബാല ചോദിക്കുന്നുണ്ട്. വൈറൽ ആയൊരാളല്ലേ താങ്കൾ, ഇതൊക്കെ കുട്ടികൾ കാണില്ലേ. നിങ്ങടെ അമ്മ ഇത് കാണില്ലെ എന്നും ബാല ചോദിക്കുന്നുണ്ട്. താൻ ചെയ്തത് തെറ്റാണെന്നും അതിൽ എല്ലാവരോടും മാപ്പ് ചോദിക്കുന്നു എന്നുമാണ് സന്തോഷ് വർക്കി പറയുന്നത്.
വീഡിയോ കാണാം:
Leave a Comment