പൈലറ്റില്ലെന്ന വിചിത്ര വാദവുമായി എയർ ഇന്ത്യ! ഇന്നലെ പുറപ്പെടേണ്ട വിമാനം യാത്ര ആരംഭിച്ചത് ഇന്ന് പുലർച്ചെ

പൈലറ്റ് എത്തിയതിനെ തുടർന്ന് ഇന്ന് പുലർച്ചെ ആറ് മണിക്കാണ് എയർ ഇന്ത്യ യാത്ര പുനരാരംഭിച്ചത്

പൈലറ്റില്ലെന്ന വിചിത്ര വാദം ഉന്നയിച്ചതോടെ ദുരിതത്തിലായി യാത്രക്കാർ. പൈലറ്റ് ഇല്ലാത്തതിനെ തുടർന്ന് ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനമാണ് വൈകിയത്. ഇന്നലെ രാത്രി 9:30-നാണ് ഡൽഹി-തിരുവനന്തപുരം വിമാനം പുറപ്പെടേണ്ടിയിരുന്നത്. എന്നാൽ, വിമാനം പറത്താൻ പൈലറ്റില്ലെന്നായിരുന്നു എയർ ഇന്ത്യയുടെ വാദം. ഇതോടെ, കൈക്കുഞ്ഞുങ്ങളുമായി എത്തിയ യാത്രക്കാർ 9 മണിക്കൂറോളമാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്.

പൈലറ്റ് എത്തിയതിനെ തുടർന്ന് ഇന്ന് പുലർച്ചെ ആറ് മണിക്കാണ് എയർ ഇന്ത്യ യാത്ര പുനരാരംഭിച്ചത്. 9 മണിക്കൂറോളം വൈകിയതിനാൽ പ്രയാസം അനുഭവിക്കുന്ന യാത്രക്കാർക്ക് ഹോട്ടൽ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ചെയ്ത് കൊടുക്കാൻ അധികൃതർ തയ്യാറായില്ലെന്ന വാദവും ഉയരുന്നുണ്ട്. ആഭ്യന്തര യാത്രക്കാർക്ക് പുറമേ, ഗൾഫിൽ നിന്നുള്ള കണക്റ്റിംഗ് ഫ്ലൈറ്റുകളെ ആശ്രയിച്ചിരിക്കുന്ന യാത്രക്കാരെയും ഇത് സാരമായി ബാധിച്ചിട്ടുണ്ട്. കണക്റ്റിംഗ് ഫ്ലൈറ്റിനായുള്ള യാത്രക്കാർ ഏകദേശം 15 മണിക്കൂറോളമാണ് വിമാനത്തിനായി കാത്തുനിൽക്കേണ്ടി വന്നത്.

Also Read: വീടിന്റെ ആധാരവും മക്കളുടെ സർട്ടിഫിക്കറ്റുകളും പെട്രോൾ ഒഴിച്ച് കത്തിച്ച് ആത്മഹത്യ ചെയ്തു: കുടുംബത്തിന്റെ പ്രതികരണം

Share
Leave a Comment