Latest NewsNewsBusiness

ഒന്നാം പാദത്തിൽ നിറം മങ്ങി റിലയൻസ് ഇൻഡസ്ട്രീസ്, ലാഭത്തിൽ നേരിയ ഇടിവ്

മുൻ വർഷം സമാന പാദത്തിലെ ലാഭം 19,405 കോടി രൂപയായിരുന്നു

നടപ്പ് സാമ്പത്തിക വർഷം ഒന്നാം പാദഫലങ്ങൾ പുറത്തുവന്നതോടെ ലാഭത്തിൽ നേരിയ ഇടിവുമായി മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഏപ്രിൽ-ജൂൺ പാദത്തിലെ ലാഭം 5.9 ശതമാനം ഇടിവോടെ 18,258 കോടി രൂപയായാണ് കുറഞ്ഞത്. മുൻ വർഷം സമാന പാദത്തിലെ ലാഭം 19,405 കോടി രൂപയായിരുന്നു. കൂടാതെ, അവലോകന കാലയളവിൽ റിലയൻസിന്റെ പ്രവർത്തന വരുമാനം മുൻ വർഷം സമാന കാലയളവിലെ 2,42,529 കോടി രൂപയിൽ നിന്ന് 4.6 ശതമാനം ഇടിഞ്ഞ് 2,31,132 കോടി രൂപയായി.

ഇത്തവണ ഓയിൽ ടു കെമിക്കൽസ് ബിസിനസ് വിഭാഗത്തിലെ വരുമാനത്തിൽ ഉണ്ടായ ഇടിവാണ് കമ്പനിയുടെ മൊത്തത്തിലെ വരുമാനത്തെ പ്രതികൂലമായി ബാധിച്ചത്. അതേസമയം, കൺസ്യൂമർ ഇലക്ട്രോണിക്സ്, ഫാഷൻ & ലൈഫ് സ്റ്റൈൽ, ഗ്രോസറി, കൺസ്യൂമർ ബ്രാൻഡ്, ജിയോ മാർട്ട് തുടങ്ങിയ ബിസിനസുകൾ മികച്ച വളർച്ചയാണ് രേഖപ്പെടുത്തിയത്. റിലയൻസ് റീട്ടെയിലിന്റെ വരുമാനം 69,948 കോടി രൂപയും, ജിയോ പ്ലാറ്റ്ഫോംസിന്റെ വരുമാനം 30,640 കോടി രൂപയും, ഓയിൽ ആൻഡ് ഗ്യാസിൽ നിന്നുള്ള വരുമാനം 4,632 കോടി രൂപയുമാണ്.

Also Read: ഭക്ഷണത്തിന് നടുവേദനയുമായി ബന്ധമുണ്ടോ? അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button