പശ്ചിമബംഗാളില്‍ ദളിത് സ്ത്രീകളെ ജനക്കൂട്ടം മര്‍ദ്ദിച്ച ശേഷം നഗ്നരാക്കി നടത്തി

ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും നടപടിയെടുക്കാതെ മമതാ ബാനര്‍ജി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുതല്‍ തുടങ്ങിയ അക്രമങ്ങള്‍ക്ക് ഇതുവരെ ശമനമായില്ല. മൂന്ന് ദിവസം മുന്‍പ് ബംഗാളില്‍ നടന്ന അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ വീണ്ടും രാജ്യം ഞെട്ടി. ബംഗാളിലെ മാള്‍ഡയില്‍ ദളിത് സ്ത്രീകളെ ജനക്കൂട്ടം മര്‍ദ്ദിച്ച ശേഷം നഗ്‌നരാക്കി നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് സമൂഹ മാദ്ധ്യങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നത്. പൊലീസിന്റെ സാന്നിധ്യത്തിലാണ് ദാരുണ സംഭവം അരങ്ങേറിയത്. സംഭവം നടന്ന് മൂന്ന് ദിവസം പിന്നിട്ടിട്ടും കുറ്റക്കാര്‍ക്ക് എതിരെ നടപടിയെടുക്കാന്‍ മമത ബാനര്‍ജി നയിക്കുന്ന സംസ്ഥാന ഭരണകൂടം തയ്യാറായിട്ടില്ല.

Read Also: എന്റെ മനസിൽ മികച്ച ബാലതാരം ദേവനന്ദ, ജനപ്രീതി നേടിയ സിനിമ ‘മാളികപ്പുറം’: തുറന്നു പറഞ്ഞ് സന്തോഷ് പണ്ഡിറ്റ്

പശ്ചിമബംഗാളിലെ ദളിത് സ്ത്രീകളെ ഒരു സംഘം ആളുകള്‍ പൊതുമധ്യത്തില്‍ നഗ്നരാക്കി പീഡിപ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നു.മാള്‍ഡയിലെ ബമംഗോള പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് വീണ്ടും രാജ്യത്തെ ഞെട്ടിച്ച സംഭവം നടന്നത്.

 

 

 

Share
Leave a Comment