ഭാഗ്യക്കുറിക്കു ഇനി മുതൽ ഭാഗ്യചിഹ്നമായി പച്ച ക്കുതിര. ലോഗോ മന്ത്രി കെ എൻ ബാലഗോപാൽ പ്രകാശനം ചെയ്തു. ഇപ്പോഴിതാ മന്ത്രിയെ പരിഹസിച്ച് അഭിഭാഷകൻ എ ജയശങ്കർ. ഭാഗ്യക്കുറിക്കു ഭാഗ്യചിഹ്നം- അതും ചുവന്ന കുതിരയല്ല, പച്ച ക്കുതിര എന്നും താടിയും സഞ്ചിയും നീളമുള്ള ജൂബയും ഡോക്ടറേറ്റും ഇല്ലെങ്കിലും തോമസ് ഐസക്കിനേക്കാൾ വലിയ ബുദ്ധിജീവിയാണെന്ന് ബാലഗോപാൽ തെളിയിച്ചുവെന്നും ജയശങ്കർ സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നു.
READ ALSO: കെ റെയിലിന് ചെലവഴിച്ച 57കോടി രൂപയ്ക്ക് മുഖ്യമന്ത്രി സമാധാനം പറയണം: കെ സുധാകരന്‍
കുറിപ്പ് പൂർണ്ണ രൂപം
ഭാഗ്യക്കുറിക്കു ഭാഗ്യചിഹ്നം- അതും ചുവന്ന കുതിരയല്ല, പച്ച ക്കുതിര.
താടിയും സഞ്ചിയും നീളമുള്ള ജൂബയും ഡോക്ടറേറ്റും ഇല്ലെങ്കിലും തോമസ് ഐസക്കിനേക്കാൾ വലിയ ബുദ്ധിജീവിയാണെന്ന് ബാലഗോപാൽ തെളിയിച്ചു.
ബാലേട്ടൻ്റെ ഭരണത്തിൽ കീഴിൽ ഭാഗ്യക്കച്ചവടം പച്ച പിടിക്കും, ഖജനാവ് നിറഞ്ഞു കവിയും.
പച്ച സലാം, ധീര സഖാവേ!
Leave a Comment