വന്‍ തോതില്‍ ഹോം വര്‍ക്ക് നല്‍കി, ചെയ്യാത്തതിന് ക്ലാസ് മുറിയില്‍ വച്ച് ഉപദ്രവിച്ചു: അധ്യാപകനെതിരെ പോക്‌സോ കേസ്

ബംഗളൂരു: കുട്ടികള്‍ക്ക് വന്‍ തോതില്‍ ഹോം വര്‍ക്ക് നല്‍കുകയും ക്ലാസ് റൂമില്‍ വച്ച് ഉപദ്രവിക്കുകയും ചെയ്ത സംഭവത്തില്‍ അധ്യാപകനെതിരെ പോക്‌സോ കേസ്. കര്‍ണാടകയിലെ സര്‍ക്കാര്‍ സ്‌കൂളിലെ ഗണിത അധ്യാപകനായ രവിക്കെതിരെയാണ് പൊലീസ് പോക്‌സോ കേസ് എടുത്തിരിക്കുന്നത്. രക്ഷിതാക്കളുടെ പരാതിയിലാണ് അധ്യാപകനെതിരെ പോക്‌സോ കേസ് എടുത്തത്.

അധ്യാപകൻ കുട്ടികള്‍ക്ക് വന്‍ തോതില്‍ ഹോം വര്‍ക്ക് നല്‍കിയിരുന്നു. ഇത് ചെയ്തുവരാന്‍ കഴിയാത്തതിനെ തുടര്‍ന്ന്, ക്ലാസ് മുറിയില്‍ വച്ച് കുട്ടികളെ ഉപദ്രവിക്കുകയും ചെയ്തു. അധ്യാപകന്റെ ശിക്ഷയും ഉപദ്രവവും സഹിക്കാനാകാതെ വന്നതോടെ കുട്ടികള്‍ രക്ഷിതാക്കളോട് പരാതിപ്പെടുകയായിരുന്നു.

300 രൂപക്ക് എംപിയെ തരാമെന്ന് പറഞ്ഞ ബിഷപ്പ് ഇപ്പോൾ നാവടക്കി ഇരിക്കുകയാണ്: ബിഷപ്പ് പാംപ്ലാനിക്കെതിരെ എംഎം മണി

അധ്യാപകന്റെ പെരുമാറ്റം മൂലം പല കുട്ടികളും സ്‌കൂളില്‍ പോകാന്‍ വിസമ്മതിക്കുകയും ചെയ്തു. ഇതോടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Share
Leave a Comment