കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് അഭിമാന നേട്ടം: നാക് അക്രെഡിറ്റേഷനിൽ ഉയർന്ന സ്ഥാനം നേടി എൻഎസ്എസ് വനിതാ കോളേജ്

തിരുവനന്തപുരം: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് അഭിമാന നേട്ടം. നാക് അക്രെഡിറ്റേഷനിൽ ഉയർന്ന സ്ഥാനം നേടിയിരിക്കുകയാണ് എൻഎസ്എസ് വനിതാ കോളേജ്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവാണ് ഇക്കാര്യം അറിയിച്ചത്.

Read Also: അന്യസംസ്ഥാന തൊ​ഴി​ലാ​ളി​യു​ടെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ​ക​യ​റി പ​ണം​ ക​വ​ർ​ന്നു: മൂ​ന്നു​പേ​ര്‍ അ​റ​സ്റ്റി​ല്‍

തിരുവനന്തപുരം നീറമൺകരയിലെ എച്ച്എച്ച്എംഎസ് പി ബി എൻ എസ് എസ് വനിതാ കോളേജ് നാക് അക്രെഡിറ്റേഷനിൽ A++ നേടി രാജ്യശ്രദ്ധയിലേക്ക് ഉയർന്നിരിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. നാലാം സൈക്കിളിൽ 3.59 പോയിന്റോടെയാണ് എൻഎസ്എസ് കോളേജ് മികവിന്റെ നെറുകയിലെത്തിയിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുകയെന്ന സർക്കാരിന്റെ ലക്ഷ്യമാണ് സഫലമായിക്കൊണ്ടിരിക്കുന്നത്. നീറമൺകര കോളേജിന്റെ കുതിപ്പിനു പിന്നിൽ പ്രവർത്തിച്ച അക്കാദമിക് സമൂഹത്തിനാകെയും സ്‌നേഹാനുമോദനങ്ങൾ നേരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Read Also: അടുത്ത വർഷം മുതൽ എൻജിനീയറിംഗ് പ്രവേശന പരീക്ഷ ഓൺലൈനായി നടത്താൻ ശ്രമിക്കും: ഉന്നത വിദ്യാഭ്യാസ മന്ത്രി

Share
Leave a Comment