ശ്രീ അമ്മാഞ്ചേരിക്കാവ് ഭഗവതി ക്ഷേത്ര മുറ്റത്ത് ഗീതയുടെ വിവാഹത്തിനു സാക്ഷിയാകാന്‍ കഴിഞ്ഞതിൽ സന്തോഷം: കുഞ്ഞാലിക്കുട്ടി

ജീവിതത്തിലെ ധന്യമായ ദിവസങ്ങളില്‍ ഒന്നാണിന്ന്.

വേങ്ങര: തന്റെ മണ്ഡലമായ വേങ്ങരയിലെ ഗീത എന്ന പെണ്‍കുട്ടിയുടെ വിവാഹച്ചടങ്ങളുകള്‍ക്ക് ശ്രീ അമ്മാഞ്ചേരിക്കാവ് ഭഗവതി ക്ഷേത്ര മുറ്റത്ത് സാക്ഷിയാകാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവച്ചു മുസ്‌ളീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. വേങ്ങര മനാട്ടിപ്പറമ്പിലെ റോസ്മാനര്‍ ഷോര്‍ട് സ്റ്റേ ഹോമില്‍ താമസിക്കുന്ന പെണ്‍കുട്ടിയാണ് ഗീതയുടെ കല്യാണം ആലോചിച്ചതും തീരുമാനിച്ചതും നടത്തിയതുമൊക്കെ വേങ്ങര മനാട്ടിപ്പറമ്പിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകരാണ്.

read also: പുരസ്‌കാരങ്ങൾ ഒരേസമയം ഉത്തരവാദിത്തവും അഭിമാനവും നൽകുന്നു: മന്ത്രി ആർ ബിന്ദു

പി കെ കുഞ്ഞാലിക്കുട്ടിയുടെ ഫേസ് ബുക്ക് പോസ്റ്റ്

ജീവിതത്തിലെ ധന്യമായ ദിവസങ്ങളില്‍ ഒന്നാണിന്ന്.
ഇന്ന് വേങ്ങര ശ്രീ അമ്മാഞ്ചേരിക്കാവ് ഭഗവതി ക്ഷേത്ര മുറ്റത്ത്
വേങ്ങര മനാട്ടിപ്പറമ്ബ് റോസ് മനാര്‍ അഗതി മന്ദിരത്തിലെ സഹോദരി ഗീതയുടെ കല്യാണ ചടങ്ങുകള്‍ക്ക് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളോടൊപ്പം സാക്ഷ്യം വഹിക്കുമ്ബോ മനസ്സ് നിറഞ്ഞ ചാരിതാര്‍ത്ഥ്യമായിരുന്നു.

വര്‍ഷങ്ങള്‍ക് മുന്‍പ് അമ്മയോടും സഹോദരിയോടുമൊപ്പം റോസ് മനാറിലെത്തിയ ഗീതയുടെ കല്യാണം ആലോചിച്ചതും, തീരുമാനിച്ചതും,നടത്തിയതുമൊക്കെ വേങ്ങര മനാട്ടിപ്പറമ്ബിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍. പന്തലുയര്‍ന്നത് ശ്രീ അമ്മാഞ്ചേരി കാവ് ഭഗവതി ക്ഷേത്ര മുറ്റത്ത്. ക്ഷേത്ര കമ്മിറ്റി എല്ലാത്തിനും കൂടെ നിന്നു. സ്‌നേഹവും പിന്തുണയുമായി നാടും നാട്ടുകാരും കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ ചേര്‍ന്ന് നിന്നപ്പോള്‍ സൗഹാര്‍ദ്ധത്തിന്റെയും നന്മയുടെയും മനോഹരമായ ആവിഷ്‌കാരമായി അത് മാറി.

എന്റെ നാടിന്റെ ഒരുമയുടെയും, കലര്‍പ്പില്ലാത്ത സൗഹൃദത്തിന്റെയും സാക്ഷ്യപെടുത്തലിന്റെ മനോഹ ചിത്രങ്ങളായിരുന്നു ഇന്ന് ആ ക്ഷേത്ര മുറ്റത്ത് നിറഞ്ഞു കണ്ടത്.
ഇത് മാതൃകയാക്കേണ്ട വലിയൊരു സന്ദേശമാണ്.
വൈവാഹിക ജീവിതത്തിലേക്ക് പുതു ചുവട് വെക്കുന്ന വിഷ്ണുവിനും ഗീതക്കും മംഗളാശംസകള്‍.

വേങ്ങര ശ്രീ അമ്മാഞ്ചേരിക്കാവ് ഭഗവതി ക്ഷേത്ര മുറ്റത്ത് നടന്ന വിവാഹ ചടങ്ങില്‍ പി കെ കുഞ്ഞാലിക്കുട്ടിയെ കൂടാതെ ലീഗ് അധ്യക്ഷന്‍ സയ്യദ് സാദിഖലി ശിഹാബ് തങ്ങള്‍,മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം എന്നിവര്‍ പങ്കെടുത്തു

Share
Leave a Comment