ThiruvananthapuramKeralaNattuvarthaLatest NewsNews

രാവിലെ കുളത്തിൽ കുളിക്കാൻ പോയ പത്താം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു

ആര്യനാട് മലയടിയിൽ സ്വദേശി ആരോമൽ എന്ന അക്ഷയ് (15) ആണ് മരിച്ചത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് രാവിലെ കുളത്തിൽ കുളിക്കാൻ പോയ പത്താം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു. ആര്യനാട് മലയടിയിൽ സ്വദേശി ആരോമൽ എന്ന അക്ഷയ് (15) ആണ് മരിച്ചത്. വിതുര ഹയർ സെക്കൻഡറി സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു.

Read Also : ‘മാപ്പ് ‘ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തിൽ ആദിവാസി യുവാവിന്റെ കാൽ കഴുകി ക്ഷമ പറഞ്ഞ് മുഖ്യമന്ത്രി ശിവരാജ് ചൗഹാൻ

രാവിലെ വീട്ടിൽ നിന്നും കുളിയ്ക്കാൻ പോയതാണ് ആരോമൽ. തിരിച്ചെത്താൻ വൈകിയത് കൊണ്ട് അമ്മ കുളത്തിനടുത്തേക്ക് അന്വേഷിച്ച് ചെല്ലുകയായിരുന്നു. എന്നാൽ, കുളത്തിൽ മകൻ മുങ്ങിക്കിടക്കുന്ന കാഴ്ചയാണ് അമ്മ കണ്ടത്. ഉടൻ വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീടിനടുത്ത് തൊഴിലുറപ്പ് പദ്ധതിയിൽ നിർമ്മിച്ച കുളത്തിലാണ് ആരോമൽ മുങ്ങിമരിച്ചത്.

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.

shortlink

Related Articles

Post Your Comments

Related Articles


Back to top button