വന്ദേ ഭാരതിന് പിന്നാലെ ‘നോൺ എസി വന്ദേ സാധാരൺ’ ട്രെയിനുകളും എത്തുന്നു, സവിശേഷതകൾ അറിയാം

ചെന്നൈയിലെ ഫാക്ടറിയിൽ 65 കോടി രൂപ ചെലവിലാണ് ട്രെയിനുകൾ നിർമ്മിക്കുന്നത്

രാജ്യത്ത് അതിവേഗം ജനപ്രീതി നേടിയ വന്ദേ ഭാരത് ട്രെയിനുകൾക്ക് പിന്നാലെ റെയിൽ ഗതാഗത രംഗത്ത് ഉടൻ സ്ഥാനം പിടിക്കാൻ എത്തുകയാണ് ‘നോൺ എസി വന്ദേ സാധാരൺ’ ട്രെയിനുകളും. പ്രധാനമായും സാധാരണക്കാരെ ലക്ഷ്യമിട്ടാണ് ഇന്ത്യൻ റെയിൽവേ നോൺ എസി വന്ദേ സാധാരൺ ട്രെയിനുകൾ പുറത്തിറക്കാൻ പദ്ധതിയിടുന്നത്. നോൺ എസി കോച്ചുകൾ ഉള്ള വന്ദേ സാധാരൺ എക്സ്പ്രസ് ദീർഘദൂര യാത്രകൾക്കാണ് ഉപയോഗിക്കുക.

ചെന്നൈയിലെ ഫാക്ടറിയിൽ 65 കോടി രൂപ ചെലവിലാണ് ട്രെയിനുകൾ നിർമ്മിക്കുന്നത്. ഈ വർഷം അവസാനത്തോടെ ഇവ പുറത്തിറക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം, ഹ്രസ്വദൂര റൂട്ടുകളെ ബന്ധിപ്പിക്കുന്ന വന്ദേ മെട്രോ സർവീസുകൾ ഉടൻ ആരംഭിക്കാൻ റെയിൽവേ പദ്ധതിയിടുന്നുണ്ട്. കേരളത്തിൽ നിന്ന് 10 റൂട്ടുകളാണ് പരിഗണനയിൽ ഉള്ളത്. പാലക്കാട്, തിരുവനന്തപുരം എന്നീ ഡിവിഷനുകളിൽ നിന്ന് അഞ്ച് വീതം റൂട്ടുകളാണ് പരിഗണിക്കാൻ സാധ്യത.

Also Read: മുടികൊഴിച്ചിൽ തടയാൻ പരിഹാരമാർഗങ്ങള്‍ ഇതാ വീട്ടില്‍ തന്നെ

Share
Leave a Comment