KeralaLatest NewsNews

എത്രയും പെട്ടെന്ന് രക്ഷിക്കണമെന്ന് അഫീഫ ലെസ്ബിയൻ പങ്കാളി സുമയ്യയോട്, ആത്മഹത്യാ ഭീഷണി മുഴക്കി ഉമ്മ

ഹൈക്കോടതിയിൽ സുമയ്യയുടെ കൂടെ പോകണ്ട എന്ന് അഫീഫയെക്കൊണ്ട് പറയിപ്പിച്ചതാണ്

കൊച്ചി: ബന്ധം തുടരാന്‍ താല്‍പര്യമില്ലെന്നും രക്ഷിതാക്കള്‍ക്കൊപ്പം പോകാനാണ് താത്പര്യമെന്നും കോടതിയെ  അറിയിച്ച ശേഷം വീട്ടുകാർക്കൊപ്പം പോയ ലെസ്ബിയൻ പങ്കാളി അഫീഫ ഇപ്പോൾ അപകടത്തിൽ ആണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വാർത്തകൾ വരുന്നു.

ലെസ്ബിയന്‍ പങ്കാളിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി കൊണ്ടോട്ടി സ്വദേശിനി സുമയ്യ ഷെറിൻ കോടതിയെ സമീപിച്ചപ്പോൾ ബന്ധം തുടരാന്‍ താല്‍പര്യമില്ലെന്നും രക്ഷിതാക്കള്‍ക്കൊപ്പം പോകാനാണ് താത്പര്യമെന്നും അഫീഫ കോടതിയെ അറിയിക്കുകയായിരുന്നു. ഇതേത്തുടർന്ന് വീട്ടുകാര്‍ തടഞ്ഞുവച്ചെന്ന് സുമയ്യ ആരോപിച്ച അഫീഫയെ രക്ഷിതാക്കള്‍ക്കൊപ്പം തന്നെ കോടതി വിട്ടു. എന്നാൽ ഇപ്പോൾ താൻ ശാരീരികമായും മാനസികമായും അതിക്രമം നേരിടുന്നു, തന്നെ എത്രയും പെട്ടെന്ന് രക്ഷിക്കണം എന്ന മെസേജുകൾ സുമയ്യയ്ക്ക് അഫീഫ അയച്ചിരിക്കുകയാണ്.

READ ALSO: തെരുവ് നായ നിയന്ത്രണം: എബിസി ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി

ഹൈക്കോടതിയിൽ സുമയ്യയുടെ കൂടെ പോകണ്ട എന്ന് അഫീഫയെക്കൊണ്ട് പറയിപ്പിച്ചതാണെന്നും അഫീഫയെ വൺ സ്റ്റോപ് സെന്ററിലേക്ക് കൊണ്ടുപോവാൻ ശ്രമിച്ച വനജ കലക്റ്റീവ് മലപ്പുറം വിമൻസ് പ്രൊട്ടക്ഷൻ ഓഫീസറെ ഉമ്മയും പെങ്ങളും ആത്മഹത്യാ ഭീഷണി മുഴക്കി തടയുകയും ചെയ്യുന്ന വീഡിയോ സാമൂഹിക പ്രവർത്തക ഗാർഗി, ദിയ സന തുടങ്ങിയവർ പങ്കുവച്ചു.

കുറിപ്പ് പൂർണ്ണ രൂപം

ഹൈക്കോടതിയിൽ സുമയ്യയുടെ കൂടെ പോകണ്ട എന്ന് അഫീഫയെക്കൊണ്ട് പറയിപ്പിച്ചതാണ്… ഇപ്പോൾ അവൾ അപകടത്തിൽ ആണ്!

2 ദിവസം മുമ്പ് സുമയ്യക്ക് അഫീഫ താൻ ശാരീരികമായും മാനസികമായും അതിക്രമം നേരിടുന്നു, തന്നെ എത്രയും പെട്ടെന്ന് രക്ഷിക്കണം എന്ന് മെസേജുകൾ കിട്ടി. ഇതിൽ എന്തെങ്കിലും ചെയ്യണം എന്ന് കരുതി വനജ കലക്റ്റീവ് മലപ്പുറം വിമൻസ് പ്രൊട്ടക്ഷൻ ഓഫീസറുമായി ബന്ധപ്പെടുകയും ഇന്ന് (27 06 2023) കുറച്ച് വനിതാ ഓഫീസർമാർ അവിടെ എത്തുകയും ചെയ്തു. അഫീഫ വീട്ടിൽ safe അല്ല എന്ന് പറയുകയും ഓഫീസർമാർ അവളെ വൺ സ്റ്റോപ് സെന്ററിലേക്ക് കൊണ്ടുപോവാൻ ശ്രമിക്കുകയും ചെയ്തു. അവളുടെ ഉമ്മയും പെങ്ങളും ആത്മഹത്യാ ഭീഷണി മുഴക്കി ഇവരെ തടയാൻ ശ്രമിച്ചു. വലിയ ഒരാൾക്കൂട്ടം സദാചാര വിചാരണയ്ക്കായി അവിടെ കൂടുകയും സാഹചര്യം ഈ ഓഫീസർമാരുടെ കൈയ്യിൽ നിൽക്കാതെ വരികയും ചെയ്തു. ഇതിനിടെ അഫീഫയെ അവർ ഒരു കാറിൽ കയറ്റി കൊണ്ടുപോയി.
താഴെക്കാണുന്നത് അഫീഫ സുമയ്യക്ക് അയച്ച മെസേജുകളുടെ സ്ക്രീൻ ഷോട്ടുകൾ, അഫീഫ നേരിടുന്ന അതിക്രമങ്ങളുടെ ഓഫീസർമാർ എടുത്ത വീഡിയോകൾ എന്നിവ.

https://www.facebook.com/gargih/posts/pfbid02X3BhbU1hRT9X1JrbcSmRv7cZw1DrmSNhRWDJxZFSVr6PkuzMGMknbLJSHUSGWh2Vl

shortlink

Related Articles

Post Your Comments

Related Articles


Back to top button