കോഴിക്കോട്: കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചക്ക് ഡല്‍ഹിയിലെത്തിയ സുധാകരന്‍ തന്നെയാണ് മാധ്യമപ്രവര്‍ത്തകരോട് വിജിലന്‍സ് അന്വേഷണത്തെക്കുറിച്ച് പറഞ്ഞത്.
Read Also: എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ഉണക്കമുന്തിരി
കോഴിക്കോട് യൂണിറ്റാണ് പ്രാഥമിക അന്വേഷണം തുടങ്ങിയത്. സ്‌കൂള്‍ അധ്യാപികയായിരുന്ന ഭാര്യ സ്മിത സുധാകരന്റെ ശമ്പള വിവരങ്ങള്‍ തേടി സ്‌കൂള്‍ പ്രിന്‍സിപ്പലിന് വിജിലന്‍സ് നോട്ടിസ് നല്‍കിയിരിക്കുകയാണ്.
ചിറയ്ക്കല്‍ രാജാസ് സ്‌കൂള്‍ ഏറ്റെടുക്കാന്‍ പണപ്പിരിവ് നടത്തിയിട്ടും സ്‌കൂള്‍ ഏറ്റെടുത്തില്ലെന്നു ചൂണ്ടിക്കാട്ടി 2021-ല്‍ പ്രശാന്ത് ബാബു എന്നയാള്‍ നല്‍കിയ പരാതിയിലാണ് വിജിലന്‍സ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഏത് തരം അന്വേഷണവും നേരിടാന്‍ തയാറാണെന്ന് സുധാകരന്‍ പറഞ്ഞു. കള്ളപ്പണമുണ്ടെങ്കില്‍ കണ്ടെത്തട്ടെയെന്നും സുധാകരന്‍ പ്രതികരിച്ചു.
Leave a Comment