ചെന്നൈ: സൂപ്പര്‍താരം വിജയിയെ രാഷ്ട്രീയത്തിലേക്ക് സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ. വിജയിയെ പോലുള്ളവര്‍ ഉടന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്നും താനും ബിജെപിയും അതിനെ സ്വാഗതം ചെയ്യുന്നുവെന്നും അണ്ണാമലൈ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ഒമ്പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍, ലണ്ടനിലേക്ക് തിരിക്കുന്നതിന് മുമ്പാണ് അണ്ണാമലൈ ഇക്കാര്യം പറഞ്ഞത്.
അണ്ണാമലൈയുടെ വാക്കുകൾ ഇങ്ങനെ;
‘നടന്‍ വിജയിയെ പോലുള്ള മനസാക്ഷിയുള്ളവര്‍ രാഷ്ട്രീയത്തില്‍ വരണം. തമിഴ്‌നാട്ടില്‍ മാറ്റങ്ങള്‍ കൊണ്ടുവരുവാന്‍ ഇതിലൂടെ സാധിക്കും. നിരവധി പേരാണ് വിജയ് ആരാധകരായി തമിഴ്‌നാട്ടിലും മറ്റു സംസ്ഥാനങ്ങളിലും ഉള്ളത്. തമിഴ്‌നാട്ടില്‍ വിജയിയെ പോലുള്ളവരെ രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ വന്‍ശക്തികള്‍ അനുവദിക്കില്ല. വിജയിയെപ്പോലുള്ളവര്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത് ഡിഎംകെ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ആഗ്രഹിക്കുന്നില്ല.
വിജയിക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ അദ്ദേഹം തീര്‍ച്ചയായും രാഷ്ട്രീയത്തില്‍ ചേരണം. ഡിഎംകെ പോലുള്ള പാര്‍ട്ടികള്‍ തന്നെപ്പോലുള്ളവരെ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത് തടയാന്‍ പരമാവധി ശ്രമിച്ചു. വോട്ടിനായി പണം വാങ്ങരുതെന്ന് മാതാപിതാക്കളോട് പറയാനുള്ള യുവാക്കളോടുള്ള വിജയിയുടെ ഉപദേശത്തെ ബിജെപി സ്വാഗതം ചെയ്യുന്നു. ഞങ്ങളും അത് തന്നെയാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. വിജയ് പറയുമ്പോള്‍ അതിന് പ്രധാനം ലഭിക്കും.’
Leave a Comment