‘എല്‍ഡിഎഫ് ശിഥിലമാകുന്നതിന്റെ ആരംഭമാണ് ഇപ്പോള്‍ നടക്കുന്നത്, പോലീസിന് പ്രതികളുടെ കണ്ണിൽപ്പെടാതെ നടക്കേണ്ട ഗതി’

കൊച്ചി: നിരവധി പ്രശ്നങ്ങളില്‍പ്പെട്ട് സര്‍ക്കാര്‍ നില്‍ക്കുമ്പോള്‍ എല്‍ഡിഎഫ് ശിഥിലമാകുന്നതിന്റെ ആരംഭമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതി നിഖില്‍ തോമസും, കെ വിദ്യ ചെയ്തതുപോലെ സെറ്റിട്ട് കീഴടങ്ങണമെന്നും സതീശന്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ പോരാട്ടവും പൊതുസമൂഹത്തിന്റെ ശക്തമായ പ്രതികരണവും വന്നതുകൊണ്ടാണ് ഇപ്പോള്‍ വിദ്യയുടെ അറസ്റ്റ് നാടകം നടത്തിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

‘വ്യാജ രേഖ ചമച്ച എസ്എഫ്ഐ വനിതാ നേതാവ് രണ്ടാഴ്ച കഴിഞ്ഞിട്ടും കീഴടങ്ങിയില്ലായിരുന്നെങ്കില്‍ പൊലീസിന് അവരുടെ കണ്ണില്‍പ്പെടാതെ ഒരാഴ്ച കൂടി നടക്കേണ്ടി വന്നേനെ. കായംകുളത്തെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതിയുടെയും കണ്ണില്‍പ്പെടാതെയാണ് പൊലീസ് നടക്കുന്നത്. കേരളത്തിലെ പൊലീസിനെ വിഷമിപ്പിക്കാതെ ഇതുപോലെ സെറ്റിട്ട് കീഴടങ്ങണമെന്നാണ് കായംകുളം കേസിലെ പ്രതിയോട് ആവശ്യപ്പെടാനുള്ളത്,’ വിഡി സതീശന്‍ വ്യക്തമാക്കി.

Share
Leave a Comment