സിനിമയില്‍ മാര്‍ക്കറ്റ് കുറയുമ്പോള്‍ രാഷ്ട്രീയത്തിലേക്ക്, വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിനെതിരെ വിമർശനം

തമിഴ്‌നാട്ടില്‍ മാത്രമാണ് ഈ ശാപമുള്ളത്.

തെന്നിന്ത്യൻ സൂപ്പർതാരം വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ശക്തമായതോടെ വിമർശനവുമായി വിസികെ നേതാവ് തിരുമാവളവന്‍ എംപി. സിനിമ താരങ്ങള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത് തമിഴ്‌നാടിന്റെ ശാപമെന്നാണ് തിരുമാവളവന്റെ വിമര്‍ശനം.

read also:  മുങ്ങിമരിച്ച യുവതികളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തിരുത്ത്, ഡോക്ടര്‍മാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു

ഉയർന്ന വിജയൻ നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു കൊണ്ടുള്ള വിജയ്‌യുടെ പരിപാടി ഏറെ ജനശ്രദ്ധ നേടിയതിന് പിന്നാലെയാണ് എംപിയുടെ പ്രതികരണം. സിനിമയിലുള്ള പ്രശസ്തി വച്ച് പെട്ടെന്ന് തിരഞ്ഞെടുപ്പില്‍ ജയിച്ച് വരാമെന്ന് നടന്മാര്‍ ചിന്തിക്കും. തമിഴ്‌നാട്ടില്‍ മാത്രമാണ് ഈ ശാപമുള്ളത്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തുമില്ല. തമിഴ്‌നാട്ടിലുള്ളവര്‍ മാത്രമാണ് എല്ലാം ചെയ്ത് കഴിഞ്ഞ് സിനിമയില്‍ മാര്‍ക്കറ്റ് കുറയുമ്പോള്‍ രാഷ്ട്രീയത്തിലേക്ക് വരാമെന്ന് വിചാരിച്ച് എത്തുന്നതെന്നും തിരുമാവളവന്‍ പറഞ്ഞു.

‘പെട്ടെന്ന് രാഷ്ട്രീത്തിലെത്തി ജനങ്ങളെ പറ്റിക്കാമെന്ന് വിചാരിക്കും. അങ്ങനെയൊരു ഉദ്ദേശമില്ലാതെ നല്ല ഉദ്ദേശത്തോടെ വിജയ് വന്നാല്‍ അത് സ്വീകരിക്കും’ എന്നാണ് എംപി പ്രസ് മീറ്റിനിടെ പറഞ്ഞത്.

Share
Leave a Comment