അശ്ലീല വീഡിയോ വിവാദത്തിൽ ബാലസംഘം നേതാവ്

അശ്ലീല വീഡിയോ അയച്ചു നല്‍കിയെന്ന പരാതിയുമായി പെണ്‍കുട്ടിയും കുടുംബവും സിപിഎം നേതൃത്വത്തെ സമീപിച്ചു

തൃശൂര്‍: സംഘടനാ ബന്ധം വഴി പരിചയപ്പെട്ട പെൺകുട്ടിയ്ക്ക് അശ്ലീല വീഡിയോ അയച്ച ബാലസംഘം നേതാവ് വിവാദത്തിൽ. ബാലസംഘം സംസ്ഥാന നേതാവും എസ്‌എഫ്‌ഐ ജില്ലാ നേതാവുമായ ജി എൻ രാമകൃഷ്ണൻ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്‌ക്ക് അശ്ലീല വീഡിയോ അയച്ചുകൊടുത്തതായി പരാതി.

READ ALSO: അന്താരാഷ്ട്ര യോഗ ദിനം: സിയാച്ചിൻ ഹിമാനിയിൽ യോഗ അവതരിപ്പിച്ച് ഇന്ത്യൻ സൈന്യം

സംഘടനാ ബന്ധം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയുടെ ഫോണിലേയ്‌ക്ക് ഇയാള്‍ അശ്ലീല വീഡിയോ അയച്ചു നല്‍കിയെന്ന പരാതിയുമായി പെണ്‍കുട്ടിയും കുടുംബവും സിപിഎം നേതൃത്വത്തെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

ഗുരുവായൂര്‍ ക്ഷേത്രത്തിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്ന സമയത്ത് ദേവസ്വം ഉദ്യോഗസ്ഥനെ ജാതി പേര് വിളിച്ച്‌ ആക്ഷേപിച്ചെന്ന പരാതിയും രാമകൃഷ്ണനു നേരെ ഉയർന്നിരുന്നു.

Share
Leave a Comment