അവയവമാഫിയക്കെതിരെ പോരാടുന്ന ഡോക്ടര്‍ ഗണപതിയ്‌ക്കെതിരെ മന്ത്രി വി ശിവന്‍ കുട്ടി രംഗത്ത്

അദ്ദേഹത്തിന്റെ ചില കണ്ടെത്തലുകള്‍ മന്ത്രിയെ ചൊടിപ്പിച്ചു എന്ന് റിപ്പോര്‍ട്ട്

കൊച്ചി : അവയവമാഫിയക്കെതിരെ പോരാടുന്ന ഡോക്ടര്‍ ഗണപതിയ്ക്കെതിരെ മന്ത്രി വി ശിവന്‍ കുട്ടി. കഴിഞ്ഞ ദിവസം ഒരു യു ട്യൂബ് ചാനലിന് ഡോക്ടര്‍ ഗണപതി നല്‍കിയ അഭിമുഖത്തിലെ ചില പരാമര്‍ശങ്ങളാണ് വി ശിവന്‍ കുട്ടിയെ ചൊടിപ്പിച്ചത്. ആ അഭിമുഖത്തില്‍ അവയവ മാഫിയയുടെ പ്രവര്‍ത്തനം വിശദീകരിക്കവേ മുസ്ലിം സമുദായത്തില്‍ മസ്തിഷ്‌ക മരണം കുറവാണ് എന്ന് ഡോക്ടര്‍ ഗണപതി അഭിപ്രായപ്പെട്ടിരുന്നു. തലയ്ക്ക് പരിക്കേറ്റ ആരെങ്കിലും ഉണ്ടെങ്കില്‍ പ്രൈവറ്റ് ആശുപത്രികളില്‍ പോകരുതെന്നും അദ്ദേഹം പറയുന്നു. തന്റെ കൈവശമുള്ള വിവര പ്രകാരം 2015 ല്‍ 76 പേരും, 2016ല്‍ 72 പേരുമാണ് ബ്രയിന്‍ ഡത്തു സംഭവിച്ചത്. ഈ പട്ടികയില്‍ ആകെ ഉള്ളത് ഒരു മുസ്ലിം മാത്രമാണെന്നും അദ്ദേഹം കണക്കുകള്‍ സഹിതം വിവരിക്കുന്നുണ്ട്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ബ്രയിന്‍ ഡത്ത് നടക്കുന്ന ആശുപത്രികള്‍ ഒരു വിഭാഗം ആളുകളുടെ ആശുപത്രിയാണെന്നും അദ്ദേഹം പറയുന്നു. ഇതിനെതിരെയാണ് വി ശിവന്‍ കുട്ടി ഫേസ്ബുക്കില്‍ പ്രതികരിച്ചത്.

Read Also: ഇന്ത്യ മുന്നോട്ട് വെച്ച യോഗ ദിന ആശയം വിജയിപ്പിക്കാൻ ഒരിക്കൽ കൂടി ലോകം ഒരേ മനസോടെ മുന്നോട്ട് വന്നു: പ്രധാനമന്ത്രി

ഡോക്ടര്‍ ഗണപതി ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിലല്ല വിമര്‍ശനം ഉയര്‍ത്തുന്നതെന്നാണ് മന്ത്രി വി ശിവന്‍കുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.

‘അവയവദാനവുമായി ബന്ധപ്പെട്ട് ഡോ. ഗണപതി ഒരു ഓണ്‍ലൈന്‍ ചാനല്‍ അഭിമുഖത്തില്‍ നല്‍കിയ ദുഃസൂചനകള്‍ ശാസ്ത്രീയമായ എന്തെങ്കിലും പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ആണെന്ന് കരുതാനാവില്ല. അറിഞ്ഞോ അറിയാതെയോ സാമൂഹിക വിഭജനത്തിന് കാരണമാകുന്ന ഒന്നിനെയും പിന്തുണയ്ക്കാനാവില്ല’, മന്ത്രി വി ശിവന്‍ കുട്ടിയുടെ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കൂടുതല്‍ മസ്തിഷ്‌ക മരണം സംഭവിക്കുന്ന ആശുപത്രികളുടെ പേരുകള്‍ അടക്കം പറഞ്ഞായിരുന്നു ഡോക്ടര്‍ ഗണപതി സ്വകാര്യ യൂ ട്യൂബ് ചാനലിന് അഭിമുഖം നല്‍കിയത് . ഇതിനെതിരെയാണ് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

Share
Leave a Comment