മാഹി: മാഹി വാക്വേയിലെ ബോട്ടുജെട്ടിക്കു സമീപം പുഴയിൽ തിങ്കളാഴ്ച കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. ആലപ്പുഴ പാനൂർ പല്ലന സ്വദേശി മട്ടന ലക്ഷംവീട്ടിൽ റിനാസ് റഷീദ് (21) ആണ് മരിച്ചത്.
കഴിഞ്ഞ ശനിയാഴ്ച 12 ഓടെ സുഹൃത്തുക്കളോടൊപ്പം വീട്ടിൽ നിന്നും ഇറങ്ങിയതായിരുന്നു യുവാവ്. ബന്ധുക്കൾ എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
മാഹി ഗവ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറും. പരേതയായ ഖദീജ-റഷീദ് ദമ്പതികളുടെ മകനാണ് റിനാസ് റഷീദ്. സഹോദരി: റിസാന.
Post Your Comments