തൃശൂർ: തൃശൂർ വൻ കഞ്ചാവ് വേട്ട. കെഎസ്ആർടിസി ബസിൽ കടത്തുകയായിരുന്ന 15 കിലോ കഞ്ചാവ് പിടികൂടി. തൃശൂർ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് ആണ് കഞ്ചാവ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു. പട്ടിക്കാട് സ്വദേശി അജയ്, പശ്ചിമ ബംഗാൾ സ്വദേശി ബിശ്വാസ് എന്നിവരാണ് പിടിയിലായത്.
Read Also : ‘പൊതുപണം പാഴാക്കി യാത്ര’: മുഖ്യമന്ത്രി ക്യൂബയിൽ പോയതുകൊണ്ട് എന്താണ് പ്രയോജനമെന്ന് ഗവർണർ
അജയിന്റെ നേതൃത്വത്തിലാണ് ഒഡീഷയിൽ നിന്ന് കഞ്ചാവ് കടത്തിക്കൊണ്ടു വന്നത്. ഇയാൾ ഭാഷ അറിയാനും മറ്റുമാണ് പശ്ചിമബംഗാൾ സ്വദേശിയുടെ സഹായം തേടിയതെന്ന് പൊലീസ് പറഞ്ഞു.
Read Also : വിരാട് കോലിയുടെയും ഹണി റോസിന്റെയും ഉന്ത് നല്ലതും തൊപ്പിയുടെത് വെറും തള്ളും ആവേണ്ടതില്ല: ഡോ. ഷിംന
പീച്ചി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കും.
Leave a Comment