പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാനുള്ള ഒരുക്കത്തില്‍ അമേരിക്ക

വൈറ്റ് ഹൗസിന് പുറത്ത് യുഎസ് പതാകയ്‌ക്കൊപ്പം ഇന്ത്യന്‍ ത്രിവര്‍ണ്ണ പതാകയും : ഇന്ത്യയ്ക്കിത് അഭിമാന മുഹൂര്‍ത്തം

വാഷിംഗ്ടണ്‍ : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളിലാണ് അമേരിക്ക . വാഷിംഗ്ടണ്‍ ഡിസിയില്‍, എല്ലായിടത്തും അമേരിക്കന്‍ പതാകയ്ക്കൊപ്പം ഇന്ത്യന്‍ പതാകയും സ്ഥാപിച്ചിട്ടുണ്ട് . ജൂണ്‍ 20 മുതല്‍ 24 വരെയാണ് നരേന്ദ്ര മോദി അമേരിക്ക സന്ദര്‍ശിക്കുന്നത്. ന്യൂയോര്‍ക്കില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്. വൈറ്റ് ഹൗസ് ക്ഷണിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈറ്റ് ഹൗസില്‍ നിന്ന് മൂന്ന് മിനിറ്റ് മാത്രം അകലെയുള്ള പ്രശസ്തമായ ബ്ലെയര്‍ ഹൗസിലാണ് മോദി തങ്ങുന്നത്.

Read Also: സംസ്ഥാന എൻജിനീയറിംഗ് പ്രവേശന പരീക്ഷ: റാങ്ക് ലിസ്റ്റ് നാളെ പ്രസിദ്ധീകരിക്കും

ലോക യോഗ ദിനമായ ജൂണ്‍ 21ന് യുഎന്‍ഒ ആസ്ഥാനത്ത് അദ്ദേഹം യോഗ ക്യാമ്പിന് നേതൃത്വം നല്‍കും. വൈകുന്നേരം വാഷിംഗ്ടണ്‍ ഡിസിയില്‍ എത്തുന്ന മോദിയെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി സ്വീകരിക്കും. ജൂണ്‍ 21 ന് രാത്രി വൈറ്റ് ഹൗസില്‍ ബൈഡന്‍ ദമ്പതികള്‍ മോദിയ്ക്ക് വിരുന്ന് നല്‍കും . ജൂണ്‍ 23ന് ഉപരാഷ്ട്രപതി കമലാ ഹാരിസും വിദേശകാര്യ മന്ത്രി ആന്റണി ബില്‍ഡനും മോദിയ്ക്ക് വിരുന്ന് നല്‍കും . ഔദ്യോഗിക പരിപാടികള്‍ക്ക് പുറമെ യുഎസ് കമ്പനികളുടെ സിഇഒമാരുമായും മറ്റ് പങ്കാളികളുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തും. അതിന് ശേഷം വാഷിംഗ്ടണിലെ ഇന്ത്യന്‍ വംശജരെയും അദ്ദേഹം കാണും.

 

Share
Leave a Comment