ഫേസ്‌ബുക്ക് ലൈവിൽ കീടനാശിനി കുടിച്ച് നടന്റെ ആത്മഹത്യാശ്രമം

വിവാഹം കഴിക്കണമെന്ന് ഭീഷണിപ്പെടുത്തി യുവതി തനിക്കെതിരെ പൊലീസില്‍ കേസ് കൊടുത്തു

പങ്കാളി ഭീഷണിപ്പെടുത്തിയെന്നും പണം തട്ടിയെന്നും ആരോപിച്ചു കൊണ്ട് കപില്‍ ശര്‍മ ഷോയിലൂടെ ശ്രദ്ധേയനായ ടെലിവിഷൻ താരം തിര്‍ത്ഥാനന്ദ് റാവു ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഫേസ് ബുക്ക് ലൈവിൽ എത്തി, സുഹൃത്തുക്കളുടെ മുൻപിലായിരുന്നു നടന്റെ ആത്മഹത്യാ ശ്രമം. വീഡിയോ കണ്ട് സുഹൃത്തുക്കള്‍ വീട്ടില്‍ എത്തിയപ്പോള്‍ തിര്‍ത്ഥാനന്ദയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

read also: അറസ്റ്റിലായ തമിഴ്‌നാട് മന്ത്രിയുടെ നില ഗുരുതരം,ഹൃദയത്തിൽ 3 ബ്ലോക്ക്: അടിയന്തര ഹൃദയ ശസ്ത്രക്രിയ വേണമെന്ന് ആശുപത്രി

ഒക്ടോബര്‍ മുതല്‍ ഒരു യുവതിയുമായി ബന്ധത്തിലാണ് എന്നാണ് തീര്‍ത്ഥാനന്ദ് പറയുന്നത്. വിവാഹം കഴിക്കണമെന്ന് ഭീഷണിപ്പെടുത്തി യുവതി തനിക്കെതിരെ പൊലീസില്‍ കേസ് കൊടുത്തുവെന്നും അവര്‍ കാരണം താന്‍ കടക്കെണിയിലായെന്നും നടൻ ലൈവിൽ പറഞ്ഞിരുന്നു. തന്റെ മരണത്തിന്റെ ഉത്തരവാദി യുവതിയാണ് എന്നു പറഞ്ഞ് തീര്‍ത്ഥാനന്ദ് കീടനാശിനി ഗ്ലാസില്‍ ഒഴിച്ചു കുടിക്കുകയായിരുന്നു.

ഈ വീഡിയോ കണ്ട് വീട്ടില്‍ എത്തിയ സുഹൃത്തുക്കള്‍ ബോധരഹിതനായ നിലയില്‍ തീര്‍ത്ഥാനന്ദിനെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ പൊലീസിനെ വിവരം അറിയിച്ചു.

Share
Leave a Comment