KeralaLatest NewsNews

ടൂറിസം മേഖലയെ സ്ത്രീ സൗഹൃദമാക്കാനൊരുങ്ങി ടൂറിസം വകുപ്പ്, സ്ത്രീകൾക്കായി പ്രത്യേക ആപ്പ് അവതരിപ്പിച്ചു

ഉത്തരവാദിത്ത ടൂറിസം മിഷനാണ് പദ്ധതിയുടെ നോഡൽ ഏജൻസി

സംസ്ഥാനത്തെ ടൂറിസം മേഖലയെ സ്ത്രീ സൗഹൃദമാക്കാൻ പുതിയ പദ്ധതിയുമായി ടൂറിസം വകുപ്പ്. സ്ത്രീ സൗഹാർദ്ദം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ‘ഷീ ടൂറിസം’ എന്ന ആപ്പാണ് ടൂറിസം വകുപ്പ് വികസിപ്പിച്ചിരിക്കുന്നത്. ഈ ആപ്പ് സന്ദർശിക്കുന്നതിലൂടെ കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ ഏതൊക്കെയെന്ന് അറിയാൻ സാധിക്കും. കൂടാതെ, റിസോർട്ടുകൾ, ഹോട്ടലുകൾ, ടൂർ പാക്കേജുകൾ, അംഗീകൃത വനിത ടൂർ ഓപ്പറേറ്റർമാർ, ട്രാവൽ ഏജൻസികൾ, ഹൗസ് ബോട്ടുകൾ, ഹോം സ്റ്റേകൾ, വനിതാ ടൂർ ഗൈഡുകൾ, ക്യാമ്പിംഗ് സൈറ്റുകൾ, കാരവനുകൾ, ഭക്ഷണശാലകൾ തുടങ്ങിയ വിവരങ്ങളും ആപ്പിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

വനിതാ സംരംഭകരുടെ കരകൗശല സുവനീർ ഉൽപ്പാദന വിപണന കേന്ദ്രങ്ങൾ, എക്സ്പീരിയൻസ് എത്തിനിക് ക്യുസീൻ, ഉത്സവം, ആഘോഷങ്ങൾ, ഗ്രാമീണ ടൂറിസം പാക്കേജ്, സാഹസിക പാക്കേജ് എന്നിവയുടെ വിവരങ്ങളും ആപ്പിലൂടെ ലഭ്യമാകും. സംസ്ഥാനത്ത് ടൂറിസം മേഖലയിൽ വനിതാ തൊഴിൽ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് ആപ്പിന് രൂപം നൽകിയത്. ഉത്തരവാദിത്ത ടൂറിസം മിഷനാണ് പദ്ധതിയുടെ നോഡൽ ഏജൻസി. ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തിൽ ആപ്പിനായുള്ള വിവരശേഖരണം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

Also Read: ഗൾഫ് രാജ്യങ്ങളിലും യുപിഐ സേവനങ്ങൾ എത്തിക്കും, പുതിയ നീക്കവുമായി കേന്ദ്രസർക്കാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button