കിണർ വൃത്തിയാക്കി തിരിച്ചു കയറുന്നതിനിടെ കാൽ തെറ്റി കിണറ്റിലേക്ക് വീണ് യുവാവ് മരിച്ചു

കാപ്പിമല സ്വദേശി മനീഷ് (33)ആണ് മരിച്ചത്

കണ്ണൂർ: കിണർ വൃത്തിയാക്കുന്നതിനിടെ യുവാവ് കിണറ്റിൽ വീണു മരിച്ചു. കാപ്പിമല സ്വദേശി മനീഷ് (33)ആണ് മരിച്ചത്.

Read Also : മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്ന നടപടി അംഗീകരിക്കാനാകില്ല, അഖില നന്ദകുമാര്‍ ചെയ്ത തെറ്റെന്തെന്ന് മനസിലാകുന്നില്ല: സിപിഐ

കണ്ണൂർ കരുവഞ്ചാൽ വായാട്ടുപറമ്പിൽ ഇന്ന് ഉച്ചയോട് കൂടിയാണ് അപകടം നടന്നത്. കിണർ വൃത്തിയാക്കാൻ ഇറങ്ങിയതായിരുന്നു മനീഷ്. വൃത്തിയാക്കിയതിന് ശേഷം മുകളിലേക്ക് കയറുന്നതിനിടെ കാൽ തെറ്റി കിണറ്റിനകത്തേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മ‍‍ൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Share
Leave a Comment