
സുൽത്താൻ ബത്തേരി: കെ.എസ്.ആർ.ടി.സി ബസിൽ സഞ്ചരിക്കുകയായിരുന്ന യുവാവ് മയക്കുമരുന്ന് ഗുളികകളുമായി പിടിയിൽ. പൊഴുതന സ്വദേശി മീൻചാൽ ചീരക്കുഴി വീട്ടിൽ ഫൈസലി(31)നെയാണ് അറസ്റ്റ് ചെയ്തത്. സുൽത്താൻ ബത്തേരി പൊലീസ് ആണ് യുവാവിനെ പിടികൂടിയത്.
മുത്തങ്ങയിൽ വാഹന പരിശോധനക്കിടെയാണ് ഇയാൾ പിടിയിലായത്. ഇയാളിൽ നിന്നും മയക്കുമരുന്ന് വിഭാഗത്തിൽപെട്ട ഏഴ് ഗുളികകൾ കണ്ടെത്തി.
അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments