KeralaLatest NewsNewsCrime

കാമുകിയെ വിളിച്ച് വരുത്തി; വെട്ടുകത്തി ബാഗിൽ സൂക്ഷിച്ചിരുന്നു, യുവാവെത്തിയത് കാമുകിയെ കൊല്ലാനുറച്ച് തന്നെ

തിരുവനന്തപുരം: കന്യാകുമാരിയിൽ കാമുകിയെ വിളിച്ചുവരുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം യുവാവ് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മടിച്ചൽ സ്വദേശി വിജയകുമാറിന്റെ മകളായ ഡാൻ നിഷയെന്ന 23 കാരിയെ മാർത്താണ്ഡം കല്ലുതോട്ടി സ്വദേശി രഘുപതിയുടെ മകൻ ബർജിൻ ജോഷ്വ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ശേഷം തൊട്ടടുത്ത റെയിൽ പാളത്തിലെത്തി ആദ്യം വന്ന ട്രെയിനിന് മുന്നിൽ ചാടി യുവാവ് ജീവനൊടുക്കി. പ്രണയപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നു.

മാർത്താണ്ഡത്തിന് സമീപത്തെ സ്വകാര്യ കോളേജിലെ വിദ്യാർത്ഥികളായിരുന്നു ഇരുവരും. ബർജിനുമായി നിഷ വര്ഷങ്ങളായി പ്രണയത്തിലായിരുന്നു. എന്നാൽ, രണ്ട് മാസം മുമ്പ് നിഷ ഈ ബന്ധത്തിൽ നിന്ന് പിന്മാറി. തുടർന്ന് പെൺകുട്ടി യുവാവിനോട് സംസാരിക്കാതെയും ആയി. നേരത്തെ പല വഴിക്കും ബർജിൻ, നിശയോട് സംസാരിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടർന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ തമ്മിൽ നേരിട്ട് സംസാരിച്ചു പിരിയാം എന്നും തന്റെ കൈവശമുണ്ടായിരുന്ന ലാപ്ടോപ് മടക്കിത്തരാമെന്നു പറഞ്ഞാണ് ബെർജിൻ, യുവതിയെ മാർത്താണ്ഡത്ത് വിളിച്ചുവരുത്തിയത്.

മാർത്താണ്ഡത്ത് നിന്ന് ഇരുവരും ബൈക്കിൽ കയറി സമീപമുള്ള പഴയ പെപ്സി കമ്പനിയുടെ പുറകിലുള്ള തെങ്ങിൻ പുരയിടത്തിൽ എത്തി. സംസാരിക്കുന്നതിനിടെ വാക്കേറ്റം ഉണ്ടായി. അതിനിടെ ബെർജിൻ കരുതിക്കൂട്ടി വച്ചിരുന്ന വെട്ടുകത്തിയെടുത്ത് നിഷയെ വെട്ടുകയായിരുന്നു. ആക്രമണം അപ്രതീക്ഷിതമായതിനാൽ നിഷയ്ക്ക് തടയാൻ കഴിഞ്ഞില്ല. യുവതിയുടെ തലയ്ക്കാണ് വെട്ടേറ്റത്. തന്നെ അവഗണിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകശ്രമത്തിലേക്ക് യുവാവിനെ നയിച്ചതെന്നാണ് പോലീസ് പറയുന്നത്.

കാമുകിയെ കൊലപ്പെടുത്തണം എന്നത് തന്നെയായിരുന്നു യുവാവിന്റെ ഉദ്ദേശം. ഇതിനായിട്ടാണ് വെട്ടുകത്തിയെടുത്ത് ബാഗിൽ സൂക്ഷിച്ചിരുന്നതെന്ന് പോലീസ് പറയുന്നു. പരിക്കേറ്റ നിഷയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയതോടെ ബെർജിൻ ബൈക്കുമായി സംഭവസ്ഥലത്തു നിന്നും കടന്നു. സമീപത്തുള്ള റെയിൽവേ ട്രാക്കിന് സമീപം എത്തിയ ബെർജിൻ ഇതുവഴി വന്ന ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button