വടക്കേ മലബാറിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നായ കൊട്ടിയൂർ ശിവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് പ്രത്യേക യാത്രാ പാക്കേജുമായി കെഎസ്ആർടിസി. കൊട്ടിയൂർ ക്ഷേത്രത്തിനൊപ്പം കണ്ണൂർ ജില്ലയിലെ മറ്റ് ക്ഷേത്രങ്ങൾ സന്ദർശിക്കാനുള്ള അവസരവും പ്രത്യേക പാക്കേജിൽ ഒരുക്കിയിട്ടുണ്ട്. സാധാരണയായി കൊട്ടിയൂരിലേക്ക് കെഎസ്ആർടിസി സർവീസുകൾ ഉണ്ടെങ്കിലും, ഭക്തജന തിരക്ക് കണക്കിലെടുത്താണ് പ്രത്യേക സർവീസുകൾ ആരംഭിക്കുന്നത്. ജൂൺ 10 മുതൽ 28 വരെയാണ് കെഎസ്ആർടിസി സർവീസ് ഉണ്ടാവുക.
ശനി, ഞായർ ദിവസങ്ങളിൽ ഉള്ള സർവീസുകളിൽ മറ്റ് ക്ഷേത്രങ്ങളും സന്ദർശിക്കാൻ സാധിക്കും. രാവിലെ 6 മണിക്ക് കണ്ണൂരിൽ നിന്നാണ് സർവീസ് ആരംഭിക്കുക. തുടർന്ന് ഇരിക്കൂർ മാമാനത്ത് ക്ഷേത്രം, മൃദംഗ ശൈലേശ്വരി ക്ഷേത്രം, പുരളിമല എന്നിവിടങ്ങളും സന്ദർശിച്ച് ഉച്ചഭക്ഷണത്തിനുശേഷം രണ്ട് മണിക്ക് കൊട്ടിയൂർ ക്ഷേത്രത്തിലെത്തും. ക്ഷേത്രദർശനം കഴിഞ്ഞ് വൈകിട്ട് 7.30 ഓടെയാണ് കണ്ണൂരിൽ തിരികെ എത്തുക. സൂപ്പർ എക്സ്പ്രസ് സെമി സ്ലീപ്പർ ബസാണ് സർവീസ് നടത്തുന്നത്. ഒരാൾക്ക് 630 രൂപയാണ് ടിക്കറ്റ് നിരക്ക്.
Also Read: വെളുത്തുള്ളി ജ്യൂസ് കുടിച്ചിട്ടുണ്ടോ? അറിയാം ഗുണങ്ങൾ
Post Your Comments