പിതാവ് നല്‍കിയ കഞ്ചാവ് ചേർത്ത ചോക്ലേറ്റ് ബിസ്‌ക്കറ്റ് കഴിച്ചു: 11 വയസ്സുകാരി ആശുപത്രിയിൽ

മലേഷ്യ: പിതാവ് നല്‍കിയ കഞ്ചാവ് ചേർത്ത ചോക്ലേറ്റ് ബിസ്‌ക്കറ്റ് കഴിച്ചതിനെ തുടർന്ന് 11വയസ്സുകാരി ആശുപത്രിയിൽ. മലേഷ്യയിലാണ് സംഭവം. കുഞ്ഞിന്റെ നില ഗുരുതരമാണ്.

തലകറക്കം, ഓക്കാനം, ശ്വാസതടസ്സം എന്നിവ അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടിയെ വീടിനോട് ചേർന്നുള്ള ഒരു പ്രാദേശിക ക്ലിനിക്കിൽ പ്രവേശിപ്പിക്കുകയായിരുന്നു. ക്ലിനിക്കിലെ മെഡിക്കൽ അസിസ്റ്റന്റാണ് സംഭവത്തെക്കുറിച്ച് പൊലീസിനെ അറിയിച്ചത്.

തുടർന്ന്  പൊലീസ് എത്തി കൂടുതൽ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി പെൺകുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പിതാവിനെതിരെ കേസ് എടുത്ത പൊലീസ്  ജൂൺ മൂന്ന് വരെ ഇയാളെ കസ്റ്റഡിയിലെടുത്തു. കേസുമായി ബന്ധപ്പെട്ട തുടരന്വേഷണം നടത്തിവരികയാണ്.

Share
Leave a Comment