മുംബൈ : തെലുങ്ക് സിനിമാ വ്യവസായത്തിലെഗ്ലോബല്‍ സ്റ്റാര്‍ എന്നറിയപ്പെടുന്ന രാം ചരണ്‍ പുറത്തിറക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ദി ഇന്ത്യ ഹൗസ്. ദി കശ്മീര്‍ ഫയല്‍സ് കാര്‍ത്തികേയ എന്നിവയുടെ നിര്‍മ്മാതാവായ അഭിഷേക് അഗര്‍വാളുമായി കൈകോര്‍ത്താണ് ചിത്രം പുറത്തിറക്കുന്നത് . വീര്‍ വിനായക് ദാമോദര്‍ സവര്‍ക്കറുടെ ജന്മവാര്‍ഷിക ദിനത്തില്‍ പ്രഖ്യാപിച്ച ദി ഇന്ത്യ ഹൗസ് ചിത്രത്തില്‍ നിഖില്‍ സിദ്ധാര്‍ത്ഥും അനുപം ഖേറുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
‘ദി ഇന്ത്യ ഹൗസിന്റെ’ തിരക്കഥ വളരെ മികച്ചതാണെന്നും ഇതൊരു വലിയ പ്രോജക്ടാണെന്നും അനുപം ഖേര്‍ പറഞ്ഞു. വീര്‍ സവര്‍ക്കറെക്കുറിച്ച് താന്‍ വായിച്ച കാര്യങ്ങള്‍ പറയുന്നത് അദ്ദേഹം ഇന്ത്യയുടെ ധീരനും മഹാനുമായ പുത്രന്മാരില്‍ ഒരാളായിരുന്നുവെന്ന് മാത്രമാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ വീര്‍ സവര്‍ക്കറുടെ സംഭാവന മറ്റ് സ്വാതന്ത്ര്യ സമര സേനാനികളേക്കാള്‍ കുറവല്ലെന്നും അദ്ദേഹം പറഞ്ഞു.
വീര്‍ സവര്‍ക്കറെ ഒരു വിഭാഗം ആളുകള്‍ക്ക് ഇഷ്ടപ്പെടണമെന്നില്ല, എന്നാല്‍ യഥാര്‍ത്ഥ കഥകള്‍ ജനങ്ങള്‍ക്ക് മുന്നില്‍ വരണമെന്നും അദ്ദേഹം പറഞ്ഞു. അധികമാരും അറിയാത്ത തരത്തിലാണ് ചിത്രത്തിന്റെ കഥയെന്ന് ചിത്രത്തിലെ നായകന്‍ നിഖില്‍ സിദ്ധാര്‍ത്ഥും പറഞ്ഞു.
Leave a Comment