മുംബൈ: നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ക്ക് 3.5 കോടിയിലധികം വീടുകളും 11.72 കോടി ശൗചാലയങ്ങളും നിര്‍മ്മിച്ചു നല്‍കിയതായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ 12 കോടി കുടുംബങ്ങള്‍ക്ക് ശുദ്ധജലം എത്തിക്കാന്‍ സാധിച്ചതായും മന്ത്രി പറഞ്ഞു. എന്‍ഡിഎ സര്‍ക്കാര്‍ 9 വര്‍ഷം പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര ധനമന്ത്രി.
Read Also: ജോലി വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ്: ഡിവൈഎസ്പിയുടെ ഭാര്യ പിടിയിൽ
ഉജ്വല പദ്ധതിയിലൂടെ അഭിമാനാര്‍ഹമായ നേട്ടം കൈവരിക്കാന്‍ രാജ്യത്തിന് സാധിച്ചു. പദ്ധതിക്ക് കീഴില്‍ 9.6 കോടി കുടുംബങ്ങള്‍ക്ക് സൗജന്യ പാചക വാതക കണക്ഷനുകള്‍ നല്‍കി. ഇതിലൂടെ വീടുകളെ പുകവിമുക്തമാക്കുകയും സ്ത്രീകളുടെ ആരോഗ്യം മെച്ചപ്പെടുകയും ചെയ്തു. കൊറോണ മഹാമാരിയുടെ കാലത്ത് 80 കോടി ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന് സാധിച്ചു. ആയുഷ്മാന്‍ ഭാരത് പദ്ധതി ലോകത്തിലെ ഏറ്റവും വലിയ സൗജന്യ ആരോഗ്യ പരിരക്ഷാ പദ്ധതിയാണെന്നും ധനമന്ത്രി പറഞ്ഞു.
Post Your Comments