കർണാടക വഖഫ് ബോർഡ് ചെയർമാനായ ഷാഫി സഅദിയുടെ നോമിനേഷൻ റദ്ദാക്കി സിദ്ധരാമയ്യ സർക്കാർ

ബംഗളൂരു: കർണാടക വഖഫ് ബോർഡ് ചെയർമാനായ കാന്തപുരം വിഭാഗം നേതാവ് ഷാഫി സഅദിയുടെ നോമിനേഷൻ സർക്കാർ റദ്ദാക്കി. ഇതോടെ ചെയർമാൻ സ്ഥാനത്തുനിന്ന് ഷാഫി സഅദി പുറത്താകും. സഅദിയെ കൂടാതെ മിർ അസ്ഹർ ഹുസൈൻ, ജി യാക്കൂബ്, ഐഎഎസ് ഓഫീസറായ സെഹെറ നസീം എന്നീ വഖഫ് ബോർഡ് അംഗങ്ങളുടെയും സ്ഥാനം പുതുതായി അധികാരത്തിൽ വന്ന സിദ്ധരാമയ്യ സർക്കാർ റദ്ദാക്കി.

വഖഫ് ബോർഡ് കൂടാതെ വിവിധ ബോർഡുകളിലെ ചെയർമാൻ പദവികളും സർക്കാർ റദ്ദാക്കിയിട്ടുണ്ട്. കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​റി​ൽ മുസ്ലിങ്ങൾക്ക് ഉ​പ​മു​ഖ്യ​മ​ന്ത്രി പ​ദ​വിയും സുപ്രധാന മന്ത്രിസ്ഥാനങ്ങളും ന​ൽ​ക​ണ​മെ​ന്ന് കർണാടക തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ഷാഫി സഅദി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ നീക്കം.

Share
Leave a Comment