ഇന്‍ഡസ്ട്രിയിലെ പലരെയും പോലെ എനിക്കും അപമാനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്, ആ നടന്‍ എന്നും രാത്രി ഡേറ്റിംഗിന് വിളിക്കും

ചെന്നൈ: തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയതാരമാണ് ഹന്‍സിക. ഒരു അഭിമുഖത്തിൽ, തനിക്ക് ഫിലിം ഇന്‍ഡസ്ട്രിയിൽ നിന്ന് ഉണ്ടായിട്ടുള്ള ദുരനുഭവങ്ങൾ, താരം തുറന്നു പറഞ്ഞതാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഒരു നടൻ തന്നെ ഒരുപാട് ബുദ്ധിമുട്ടിച്ചിട്ടുണ്ടെന്ന് ഹന്‍സിക പറയുന്നു.

തെലുങ്കിലെ ഈ നടന്‍ എന്നും രാത്രി തന്നെ ഡേറ്റിംഗിന് പോകാനായി വിളിക്കുമായിരുന്നുവെന്നും ഇന്‍ഡസ്ട്രിയിലെ പലരെയും പോലെ തനിക്കും അപമാനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഹന്‍സിക പറയുന്നു. നായകന്റെ പേര് വെളിപ്പെടുത്താതെ ആയിരുന്നു ഹന്‍സികയുടെ പരാമര്‍ശം.

ജമ്മുവിലെ തിരുപ്പതി ബാലാജി ക്ഷേത്രം അടുത്ത മാസം ഭക്തർക്കായി തുറന്നുകൊടുക്കും, നിർമ്മാണ പ്രവൃത്തികൾ അന്തിമ ഘട്ടത്തിൽ

‘എന്റെ കരിയറിന്റെ തുടക്കത്തില്‍ തെലുങ്കിലെ ഒരു നടന്‍ എന്നെ ഒരുപാട് ബുദ്ധിമുട്ടിച്ചിട്ടുണ്ട്. എന്നും രാത്രി ഡേറ്റിംഗിന് പോകാന്‍ നിര്‍ബന്ധിക്കുമായിരുന്നു. പക്ഷേ, ഞാന്‍ അതിനോട് ഉചിതമായ രീതിയില്‍ പ്രതികരിച്ചു,’ ഹന്‍സിക വ്യക്തമാക്കി. ഹന്‍സികയുടെ വെളിപ്പെടുത്തലിന് പിന്നാലെ, നടിയോട് മോശമായി പെരുമാറിയ ആ നടന്‍ ആരാണെന്നുള്ളത് പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

 

Share
Leave a Comment