ജയിലില്‍ പേനും വിസര്‍ജ്ജ്യവും കൊണ്ട് പൊതിഞ്ഞ് ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി

വാഷിംഗ്ടണ്‍: ജയിലില്‍ പേനും വിസര്‍ജ്ജ്യവും കൊണ്ട് പൊതിഞ്ഞ് ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. 35കാരനായ ലഷാന്‍ തോംസണ്‍ ആണ് മരണപ്പെട്ടത്. ഇയാള്‍ക്ക് പോഷകാഹാരക്കുറവും നിര്‍ജ്ജലീകരണവും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. അറ്റ്‌ലാന്റയിലാണ് സംഭവം.

Read Also: വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞ പ്രതി പിടിയില്‍: മുഹമ്മദ് റിസ്വാന്റെ മൊഴി വിചിത്രം

കറുത്തവര്‍ഗ്ഗക്കാരനായ തോംസനോട് കടുത്ത അവഗണന ഉണ്ടായിരുന്നെന്ന് പ്രശസ്ത പൗരാവകാശ അഭിഭാഷകന്‍ ബെന്‍ ക്രംപ് പറഞ്ഞു. ഇതൊരു സ്വഭാവിക മരണമല്ലെന്നും കൊലപാതകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വീടില്ലാത്ത കറുത്തവര്‍ഗ്ഗക്കാരനായ തോംസണ്‍, 2022 ജൂണ്‍ 12-ന് അറ്റ്‌ലാന്റ ശിശുസംരക്ഷണ കേന്ദ്രത്തിന് പുറത്തുള്ള ഒരു പാര്‍ക്കില്‍ ഉറങ്ങുമ്പോഴാണ് അറസ്റ്റിലായത്. മോഷണ വാറന്റ് ഉണ്ടായിരുന്നതിനാല്‍ ജയിലില്‍ അടയക്കപ്പെടുകയാണ് ഉണ്ടായത്. തോംസണ്‍ നിയമപാലകരെ തുപ്പിയതായും ആരോപിക്കപ്പെടുന്നു.മോചനത്തിനാവശ്യമായ ജാമ്യത്തുക അടയ്ക്കാന്‍ കഴിയാത്തതിനാല്‍ ജയിലില്‍ കഴിയുകയായിരുന്നു.

തടവിലാക്കിയ ആദ്യ രണ്ട് മാസങ്ങളില്‍ തോംസണ്‍ നല്ല നിലയിലായിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹത്തിന്റെ ആരോഗ്യത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുകയായിരുന്നു.

Share
Leave a Comment