2000 രൂപ നോട്ടുകൾ പിൻവലിച്ച് ആർബിഐ: അച്ചടി നിർത്തിവെച്ചു

ന്യൂഡൽഹി: 2000 രൂപ കറൻസി നോട്ടുകൾ പിൻവലിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. രാജ്യത്ത് 2000 രൂപ നോട്ടുകൾ അച്ചടിക്കുന്നതും ആർബിഐ നിർത്തിവച്ചു. 2000 രൂപ നോട്ടുകൾ ഇനി വിതരണം ചെയ്യരുതെന്നാണ് ബാങ്കുകൾക്ക് ആർബിഐ നൽകിയിരിക്കുന്ന നിർദേശം.

Read Also: ഡോ വന്ദനയുടെ കൊലപാതകം: സന്ദീപിന്റെ മാനസികാരോഗ്യ നിലയറിയാൻ കിടത്തിച്ചികിത്സ വേണമെന്ന് ഡോക്ടർമാർ

നോട്ടുകൾ പിൻവലിക്കുന്നതിന്റെ ഭാഗമാണ് റിസർവ് ബാങ്ക് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. നിലവിൽ കയ്യിലുള്ള നോട്ടുകൾക്ക് നിയമ സാധുത സെപ്തംബർ 30 വരെ തുടരുമെന്നാണ് റിസർവ് ബാങ്ക് വ്യക്തമാക്കിയത്. സെപ്റ്റംബർ 30 ന് മുമ്പ് ജനങ്ങളുടെ കൈവശമുള്ള 2000 രൂപയുടെ നോട്ടുകൾ തിരികെ ബാങ്കുകളിലേൽപ്പിക്കണം.

2016 ലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 2000 ത്തിന്റെ നോട്ട് പുറത്തിറക്കിയത്.

Read Also: ബ്രഹ്മപുരത്തേക്ക് മാലിന്യം കൊണ്ടുപോകാൻ അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കാൻ കഴിയില്ല: മന്ത്രി എംബി രാജേഷ്

Share
Leave a Comment