തിരുവനന്തപുരം: സംസ്ഥാന കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍ സിപിഎം അംഗത്വം സ്വീകരിച്ചു. 2014ല്‍ കോണ്‍ഗ്രസ് വിട്ട അബ്ദുറഹ്മാന്‍ നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയില്‍ നിന്നാണ് തെരെഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നത്. അബ്ദുറഹ്മാനെ തിരൂര്‍ ഏരിയാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് വിവരം. നേരത്തെ കെപിസിസി നിര്‍വാഹക സമിതി അംഗവും തിരൂര്‍ നഗരസഭാ വൈസ് ചെയര്‍മാനുമായിരുന്നു.
Read Also: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ് : ഇന്നത്തെ നിരക്കുകളറിയാം
പാര്‍ട്ടി മാറി ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അബ്ദുറഹ്മാന്‍ സിപിഎം അംഗത്വം സ്വീകരിക്കാന്‍ തീരുമാനിച്ചത്. നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് പ്രതിനിധിയായി നിയമസഭയില്‍ അബ്ദുറഹ്മാന്‍ മാത്രമേയുള്ളു എന്നതിനാല്‍ മറ്റ് നിയമപ്രശ്‌നങ്ങളുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍.
നേരത്തെ കോണ്‍ഗ്രസ് വിട്ട് എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന ടികെ ഹംസയും കെപി അനില്‍കുമാറും പാര്‍ട്ടി അംഗത്വം സ്വീകരിച്ചവരാണ്. അതേസമയം, മുന്‍മന്ത്രി കെ.ടി ജലീല്‍, പി.വി അന്‍വര്‍ എംഎല്‍എ എന്നിവര്‍ ഇതുവരെ സിപിഎം അഗത്വം സ്വീകരിച്ചിട്ടില്ല.
Post Your Comments