പോപ്പുലർ ഫ്രണ്ടിനെതിരായ ഗൂഢാലോചന കേസിൽ 6 സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ്: 2 പേർ കസ്റ്റഡിയിൽ

ചെന്നൈ: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിയമവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കേസിൽ, ചൊവ്വാഴ്ച തമിഴ്നാട്ടിലെ ആറ് സ്ഥലങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തി. രണ്ട് പേരെ എൻഐഎ സംഘം കസ്റ്റഡിയിലെടുത്തു.

ഡിണ്ടിഗൽ ജില്ലയിലെ പഴനിയിൽ നിന്ന് എസ്‌ഡിപിഐ തേനി ജില്ലാ സെക്രട്ടറി സാദിഖ് അലി, പിഎഫ്‌ഐ മധുര മേഖലാ പ്രസിഡന്റ് മുഹമ്മദ് ഖൈസർ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം ആദ്യം കേസ് രജിസ്റ്റർ ചെയ്തതിന് ശേഷം ഇതുവരെ പന്ത്രണ്ടോളം പിഎഫ്ഐ കേഡർമാരെ എൻഐഎ അറസ്റ്റ് ചെയ്തിട്ടുണ്ട്.

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ കുരുമുളക്; അറിയാം ആരോ​ഗ്യ​ഗുണങ്ങൾ…

2022 ഏപ്രിൽ മുതൽ അന്വേഷണം നടക്കുന്ന കേസിൽ, രാജ്യത്തെ വർഗീയമായി വിഭജിക്കാൻ പിഎഫ്‌ഐ ഒരു ക്രിമിനൽ ഗൂഢാലോചന നടത്തിയെന്ന് അന്വേഷണസംഘം വെളിപ്പെടുത്തി. രാജ്യത്ത് നിലവിലുള്ള മതനിരപേക്ഷ വ്യവസ്ഥയെ അട്ടിമറിക്കുക എന്നതായിരുന്നു ഗൂഢാലോചനയുടെ ആത്യന്തിക ലക്ഷ്യമെന്നും അന്വേഷണസംഘം വ്യക്തമാക്കി.

Share
Leave a Comment