ഈ വിനീത് ഞാനല്ല, തന്റെ പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് മറ്റൊരാള്‍: വിനീത് ശ്രീനിവാസന്‍

അക്കൗണ്ട് നീക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു

വിനീത് ശ്രീനിവാസന്‍ എന്ന പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ട് തന്റേതല്ലെന്ന് വ്യക്തമാക്കി ഗായകനും നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍. കുറച്ചു നാളുകളായി തന്റെ പേരിലുള്ള അക്കൗണ്ട് മറ്റൊരാള്‍ ഉപയോഗിക്കുന്നുണ്ടെന്നും അതേ വ്യക്തി അക്കൗണ്ടിന് ബ്ലൂ ടിക്ക് വേരിഫിക്കേഷനടക്കം വാങ്ങിയെടുത്തെന്നും വിനീത് പറയുന്നു.

read also: എന്റെ കൈയില്‍ പട്ടികയൊന്നും ഇല്ല, ബാബുരാജിന്റെ വെളിപ്പെടുത്തലിനെ തള്ളിപ്പറഞ്ഞ് ഇടവേള ബാബു

വിനീതിന്റെ കുറിപ്പ് ഇങ്ങനെ,

എന്റെ പേരില്‍ ട്വിറ്ററില്‍ ഉള്ള അക്കൗണ്ട് എന്റെ അക്കൗണ്ട് അല്ല. കുറെ കാലമായി ആരോ ആ അക്കൗണ്ട് കൈകാര്യം ചെയ്യുന്നുണ്ട്. അതേ വ്യക്തി തന്നെ അക്കൗണ്ടിന് ബ്ലൂ ടിക്ക് വേരിഫിക്കേഷനും വാങ്ങിയെടുത്തു. ഇത് ചെയ്ത വ്യക്തിയെ ഞാന്‍ ബന്ധപ്പെട്ടു, അക്കൗണ്ട് നീക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അയാള്‍ അത് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

Share
Leave a Comment